Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എട്ട് എസിയും മൂന്ന് ടിവിയും മുൻ ഭാര്യ അടിച്ചു മാറ്റി; പരാതിയുമായി അറബ് ഭർത്താവ് കോടതിയിൽ

court-ac

റാസൽഖൈമ ∙ മുൻഭാര്യ വീട്ടിൽ നിന്നും എട്ട് എസിയും മൂന്ന് ടെലിവിഷനും അടിച്ചുമാറ്റിയെന്ന് അറബ് ഭർത്താവിന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട കേസിൽ കീഴ്കോടതി വിധിച്ച പിഴ ശിക്ഷ ദുർനടപടി കേസുകൾ പരിഗണിക്കുന്ന റാസൽഖൈമ കോടതി തള്ളി. 3000 ദിർഹമാണ് കീഴ്കോടതി ശിക്ഷ വിധിച്ചത്. 

പകരം കേസ് റാസൽഖൈമ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മോഷണ കുറ്റമായി പരിഗണിച്ച് നടപടിയെടുക്കാനാണ് നിർദേശം. ഭർത്താവിന്റെ സമ്മതമില്ലാതെ എട്ട് എസിയും മൂന്നു ടെലിവിഷനും കൊണ്ടു പോയി എന്ന നിലയിലാണ് കേസ് പരിഗണിക്കുക.

താൻ വീട്ടിൽ ഇല്ലാത്ത സമയത്താണ് മുൻഭാര്യ വീട്ടിൽ വന്ന് എസിയും ടെലിവിഷനും കൊണ്ടുപോയത് എന്നാണ് കോടതി രേഖകളിൽ ഭർത്താവ് ആരോപിക്കുന്നത്. പൊലീസ് ചോദ്യം ചെയ്യലിൽ അറബ് യുവതി കുറ്റം സമ്മതിച്ചു. എടുത്തു കൊണ്ടുപോയ വസ്തുക്കൾ യുവതി പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും ഇവ സ്വീകരിക്കാൻ മുൻ ഭർത്താവ് തയാറായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.