Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാർജയിൽ ഭിക്ഷക്കാരിയിൽ നിന്ന് കണ്ടെടുത്തത് 10000 ദിർഹം; അറസ്റ്റ്

beggar

ഷാർജ ∙ ഭിക്ഷക്കാരിയിൽ നിന്ന് രണ്ട് ലക്ഷത്തോളം രൂപ (10000 ദിർഹം) ഷാർജ പൊലീസ് കണ്ടെടുത്തു. പിടികൂടുന്ന സമയത്ത് അഞ്ചോളം കടകളിൽ നിന്ന് ഇവർ ഭിക്ഷ വാങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഭിക്ഷക്കാരെ കണ്ടാൽ ഉടൻ പൊലീസിൽ വിവരമറിയിക്കണമെന്ന് ഷാർജ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ കേണൽ ഇബ്രാഹിം മുസബിയ അൽ അഗാൽ പറഞ്ഞു. ലിംഗ പരിഗണന നൽകാതെ ഭിക്ഷക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. യുഎഇയിൽ ഭിക്ഷാടനം നിരോധിച്ചതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.