Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടും ഒന്നായി; ഇനി അബുദാബി മുതൽ ദുബായ് വരെ ‘യുഎഇ ടൂർ’

UAE-TOUR-MEETING-2 യുഎഇ ടൂറിനെക്കുറിച്ച് സുപ്രീം സംഘാടക സമിതി ചെയർമാനും ദുബായ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽലുമായ സഇൗദ് ഹാരിബ്, വൈസ് പ്രസി‍ഡന്റും അബുദാബി സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറലുമായ ആരിഫ് ഹമദ് അൽ അവാനി എന്നിവർ വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുന്നു.

ദുബായ് ∙ അബുദാബി ടൂറും ദുബായ് ടൂറും ഒന്നിക്കുന്ന ആദ്യത്തെ ‘യുഎഇ ടൂർ’ അടുത്തവർഷം. അബുദാബി സ്പോർട്സ് കൗൺസിലിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുസംബന്ധമായി അബുദാബി സ്പോർട്സ് കൗൺസിലും ദുബായ് സ്പോർട്സ് കൗൺസിലും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

അബുദാബിയിൽ നിന്ന് ആരംഭിച്ച് ദുബായിൽ സമാപിക്കുന്നതാണ് യുഎഇ ടൂർ. ലോകത്തെ പ്രമുഖ സൈക്ലിങ് താരങ്ങൾ മാറ്റുരക്കുന്ന മത്സരമായിരിക്കും ഇത്. പരിപാടയുടെ തിയതി, ലോഗോ, മത്സര വിശദാംശങ്ങള്‍, മറ്റു കാര്യങ്ങൾ തുടങ്ങിയവ ഒക്ടോബറിൽ വെളിപ്പെടുത്തും. മധ്യപൂർവദേശത്തെ ഏക യുസിഐ വേൾഡ് ടൂറായിരിക്കും ഇത്. നേരത്തെ അബുദാബിയിലും ദുബായിലും വെവ്വേറെ മത്സരങ്ങളാണ് സംഘടിപ്പിച്ചിരുന്നത്. 

സുപ്രീം സംഘാടക സമിതി ചെയർമാനും ദുബായ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽലുമായ സഇൗദ് ഹാരിബ്, വൈസ് പ്രസി‍ഡന്റും അബുദാബി സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറലുമായ ആരിഫ് ഹമദ് അൽ അവാനി എന്നിവരാണ് ധാരണയിൽ ഒപ്പുവച്ചത്. അംഗങ്ങളായ യുഎഇ ആൻഡ് ഏഷ്യൻ സൈക്ലിങ് ഫെഡറേഷൻ പ്രസിഡന്റ് ഉസാമ അൽ സഫർ, ഡിഎസ് സി അസി.സെക്രട്ടറി ജനറൽ നാസർ അമൻ അൽ റഹ്മ, മുഹമ്മദ് മിഹ്റാബ്, മുഹമ്മദ് അൽ ഷത്രി, ഡുഷിയോ തികിയാതി, അനസ് അൽ ഫവൈർ, സഇൗദ് അൽ മുഹൈരി, മുഹമ്മദ് അൽ റുമൈതി, മുനിറ അൽ മഹ് റി, നൗഫ് അലി എന്നിവരും സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.