Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാംസ്കാരിക നായകർക്ക് അഭിപ്രായമില്ല, സിനിമക്കാർക്ക് അമിത പ്രാധാന്യം : സന്തോഷ് പണ്ഡിറ്റ്

santhosh-panditt സന്തോഷ് പണ്ഡിറ്റ് കുവൈത്തിൽ വാർത്താസമ്മേളനത്തിൽ.

സിറ്റി● സ്വന്തമായി അഭിപ്രായം ഇല്ലാത്തവരാണ് സാംസ്കാരിക നായകർ എന്നു പറഞ്ഞു നടക്കുന്നവരെന്ന് സന്തോഷ് പണ്ഡിറ്റ്. ജനങ്ങൾ നൽകുന്ന അമിതമായ പ്രാധാന്യം സിനിമക്കാർ അർഹിക്കുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദൈവതുല്യമായ പരിഗണനയാണ് ജനം സിനിമക്കാർക്ക് നൽകുന്നത്. എന്നാൽ സിനിമക്കാർ അത് അർഹിക്കുന്നില്ല. ക്യാമറയ്ക്ക് മുന്നിൽ കാണുന്നവരല്ല യഥാർഥ ജീവിതത്തിൽ പല സിനിമക്കാരും. സഹപ്രവർത്തക ആക്രമിക്കപ്പെട്ടിട്ടും ശബ്ദിക്കാത്തവരാണ് സിനിമയിൽ ഉള്ളത്. സിനിമക്കാരെയല്ല, പകരം കർഷകരെയും ശാസ്ത്രജ്ഞരെയും സൈനികരെയുമാണ് ആദരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അഭിനയിക്കുക എന്നത് സുഖമുള്ള അനുഭവമാണ്. എന്നാൽ സംവിധാനം അങ്ങനെയല്ല. മൂന്നോ നാലോ സീനുകളാ ഒരു ദിവസം അഭിനയിക്കാൻ ഉണ്ടാവുക. അതിൽതന്നെ എല്ലാ സീനുകളിലും അഭിനയിക്കേണ്ടിവരില്ല. നടനായാലും നടിയായാലും ബാക്കിസമയം മൊബൈലും നോക്കിയിരിക്കാം,അത്യാവശ്യം പഞ്ചാരയടിയുമാകാം. എന്നാൽ സംവിധായകൻ നാലു സീനിലും സമയം ചെലവിടണം. 

തൻറെ സിനിമകളിൽ സന്ദേശമുണ്ട്. അതേസമയം കലയും സാഹിത്യവുമെന്നൊക്കെ പറയുന്നവരുടെ സിനിമകളിൽ അതുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല. തന്റെ സിനിമ ജനം ഇഷ്ടപ്പെടുന്നത് കൊണ്ടാണ് താൻ ഇവിടംവരെ എത്തിയതെന്നും അത് നേട്ടം തന്നെയാണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.