Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂക്ഷിക്കുക; യുഎഇയിലെ വേഗ പരിധിയിലെ ഇളവ് ഞായറാഴ്ച അവസാനിക്കും

speed

അബുദാബി ∙ എമിറേറ്റിലെ റോഡുകളില്‍ നിലവിലുള്ള വേഗ പരിധിയിലെ ഇളവ് (ഗ്രേസ് സ്പീഡ്) ഞായറാഴ്ച മുതല്‍ ഇല്ലാതാകും. റോഡില്‍ രേഖപ്പെടുത്തിയ നിശ്ചിത പരിധിയില്‍ കൂടുതല്‍ വേഗത്തില്‍ വാഹനമോടിച്ചാല്‍ പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. അതിവേഗ പാതകള്‍ ഉള്‍പ്പെടെ ചെറുതും വലുതമായ എല്ലാ റോഡുകളിലും പുതിയ നിയമം ബാധകമായിരിക്കും. ഇതുസംബന്ധിച്ച് അബുദാബി, അല്‍ഐന്‍, പടിഞ്ഞാറന്‍ മേഖല തുടങ്ങി എമിറേറ്റിലെ എല്ലാ ഭാഗങ്ങളിലും  സമൂഹ മാധ്യമങ്ങളിലും വ്യാപകമായ ബോധവല്‍കരണവും നടന്നുവരികയാണ്. 

പുതിയ വേഗ സൂചിക എല്ലായിടത്തും സ്ഥാപിച്ചുകഴിഞ്ഞു. നീല പ്ലാസ്റ്റിക് കവറിട്ട് മറച്ചിരിക്കുന്ന ഈ ബോര്‍ഡുകള്‍ ഇന്ന് അര്‍ധ രാത്രിയോടെ തെളിയുകയും പഴയ ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും ചെയ്യും. 

പുതിയ വേഗം അടയാളപ്പെടുത്തി നീല കവറിട്ട് മറച്ച ബോര്‍ഡുകള്‍ റോഡിനോരത്ത് സ്ഥാപിച്ചുകഴിഞ്ഞു. ഇന്ന് അര്‍ധ രാത്രിയോടെ പുതിയ വേഗം പ്രത്യക്ഷപ്പെടുകയും പഴയ ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും ചെയ്യും. എന്നാല്‍, യുഎയിലെ തലസ്ഥാന നഗരിയായ അബുദാബി എമിറേറ്റില്‍ മാത്രമാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈ, ഫുജൈറ എമിറേറ്റുകളില്‍ നിലവിലുള്ള സ്ഥിതി തുടരും.  അതുകൊണ്ടുതന്നെ മറ്റു എമിറേറ്റുകളില്‍നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവര്‍ വേഗപരിധി സംബന്ധിച്ച് കൂടുതല്‍ ജാഗ്രത പാലിക്കണമെന്നു പൊലീസ് ഓര്‍മിപ്പിച്ചു.

car

ഒട്ടുമിക്ക ലോക രാജ്യങ്ങളിലും വേഗപരിധിയിലെ ഇളവ് സമ്പ്രദായം നിലവിലില്ലെന്നിരിക്കെ യുഎഇയിലെത്തുന്നവരും ജോലി ചെയ്യുന്നവരുമായ വിദേശികള്‍ക്ക് വാഹനമോടിക്കുമ്പോള്‍ വേഗപരിധി സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നതായി അധികൃതര്‍ സൂചിപ്പിച്ചു. റോഡിലെ തിരക്കും അപകട നിരക്കും പഠന വിധേയമാക്കി എടുത്ത പുതിയ തീരുമാനത്തെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായവും തേടിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ജനങ്ങളെ ബോധവല്‍കരിച്ച ശേഷമാണ് തീരുമാനം പ്രാബല്യത്തില്‍ വരുത്തുന്നത്.

വേഗപരിധി നിയമത്തിലെ ഭേഗതി അനുസരിച്ച് എമിറേറ്റിലെ ക്യാമറകളിലും പുതിയ വേഗം നിജപ്പെടുത്തിക്കഴിഞ്ഞു. 80 കിലോമീറ്റര്‍ വേഗപരിധിയുള്ള റോഡുകളില്‍ 100 കിലോമീറ്റര്‍ വരെ പോകാമെന്ന ആനുകൂല്യമാണ് നാളെ മുതല്‍ ഇല്ലാതാകുക. എത്രയാണ് റോഡില്‍ രേഖപ്പെടുത്തിയ വേഗം അതില്‍ കൂടുതലായാല്‍ ക്യാമറ നിയമലംഘനം പകര്‍ത്തും. ഉദാഹരണത്തിന് 140 കോലമീറ്റര്‍ വേഗപരിധിയുള്ള റോഡില്‍ 141 കടന്നാല്‍ നിയമലംഘനമായി കണക്കാക്കും. പരിധിവിടുന്നവരെ ക്യാമറകള്‍ പിടികൂടാന്‍ നഗരത്തില്‍ ഓരോ അഞ്ഞൂറു മീറ്റര്‍ പരിധിയിലും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിയമലംഘകര്‍ക്ക് 600 ദിര്‍ഹമാണ് പിഴ. 

ഇതേസമയം ഇളവ് അടക്കമുള്ള പുതിയ വേഗമാണ് ഭൂരിഭാഗം റോഡുകളിലും പുതുതായി നിജപ്പെടുത്തിയിരിക്കുന്നത് എന്നതിനാല്‍ യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാകില്ലെന്നാണ് വിവരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.