Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാട്ടിലേക്ക് ഇനി ഒരു വോട്ട് ദൂരം; പ്രതീക്ഷയിൽ ഗൾഫ് മലയാളികൾ

pravasi-vote

ദുബായ് ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു കേളികൊട്ടുയരാൻ തുടങ്ങുമ്പോൾ ‘പ്രഹരശേഷി’ കൂടി പ്രവാസികൾ വോട്ടരങ്ങിലേക്ക്. പകരക്കാരെ ഉപയോഗിച്ചു വോട്ടുചെയ്യാൻ അനുവദിക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബിൽ ലോക്സഭ പാസാക്കിയെന്ന വാർത്തയുടെ ആവേശത്തിലാണു പ്രവാസികൾ. ഇനിയും കടമ്പകളുണ്ടെങ്കിലും വോട്ടുസ്വപ്നം പൊലിയില്ലെന്നാണു പ്രതീക്ഷ.

ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന പല മണ്ഡലങ്ങളിലും തനിനാടൻ, മറുനാടൻ വോട്ടുകൾ ലയിക്കുന്നതോടെ വിജയം പ്രവചനാതീതമാകുമെന്നാണ് വോട്ടുചെയ്യാൻ കാലങ്ങളായി കാത്തിരിക്കുന്നവരുടെ വിലയിരുത്തൽ. വല്ലപ്പോഴുമെത്തുന്ന ‘വരത്തന്മാർ’ക്ക് വോട്ടിലെന്തു കാര്യമെന്നു ഗൾഫുകാരെ പരിഹസിച്ചവർക്കു മുന്നിൽ പ്രതിച്ഛായ മാറ്റി ലാൻഡ് ചെയ്യാൻ പലരും ഒരുങ്ങിക്കഴിഞ്ഞു.
പ്രവാസികൾക്ക്  കൂടുതൽ പരിഗണന

alex-gomas അലക്സ് ഗോമസ്

ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിനു വലിയ സഹായങ്ങൾ ചെയ്യുന്ന പ്രവാസികളെ ജനാധിപത്യ രാജ്യമായ ഇന്ത്യ കൂടുതൽ പരിഗണിക്കുന്നതിന്റെ അടയാളമാണിതെന്ന് വർക്കല അയിരൂർ സ്വദേശിയും ഷാർജയിൽ എൻജിനീയറുമായ അലക്സ് ഗോമസ്. സർക്കാർ നയങ്ങൾ പ്രവാസികളെയും കുടുംബങ്ങളെയും നേരിട്ടു ബാധിക്കുന്ന സാഹചര്യത്തിൽ വോട്ടുചെയ്യാനുള്ള പ്രവാസികളുടെ അവകാശം ഏറ്റവും പ്രധാനപ്പെട്ടതാണ്.

പ്രവാസികളുടെ ശബ്ദത്തിനു പ്രാതിനിധ്യം

paul-joseph പോൾ.ടി.ജോസഫ്നാട്ടിൽ വോട്ടുചെയ്യാൻ ആളെ ചുമതലപ്പെടുത്താമെന്നതു സന്തോഷകരമാണ്. പ്രവാസികളുടെ ശബ്ദത്തിനു കാര്യമായ പ്രാതിനിധ്യം ലഭിക്കും. വോട്ടുചെയ്യാൻ അവസരം ലഭിക്കുന്നത് ആഹ്ലാദകരം - പോൾ ടി.ജോസഫ്, ദുബായ്, വ്യവസായി.

പ്രവാസികൾക്കുള്ള അംഗീകാരം

shajna-fazil ഷജ്നാ ഫാസിൽഏതു രീതിയിലുള്ള വോട്ടവകാശമാണെങ്കിലും പ്രവാസികളെ അംഗീകരിച്ചതിൽ വളരെ സന്തോഷം തോന്നുന്നുവെന്ന് അധ്യാപികയും സാമൂഹിക പ്രവർത്തകയുമായ ഷജ്നാ ഫാസിൽ. പ്രവാസികൾക്കും നാട്ടിലെ പാവപ്പെട്ടവർക്കും വേണ്ടി പ്രവർത്തിക്കുന്നവർക്കായിരിക്കും എന്റെ വോട്ട്.

പ്രവാസികൾക്ക് അഭിമാന നിമിഷം

azeez-manamel അസീസ് മണമ്മൽപ്രവാസികൾക്കു നഷ്ടപ്പെട്ടിരുന്ന സ്വത്വം തിരിച്ചു ലഭിക്കാൻ വോട്ടവകാശം വഴിയൊരുക്കുമെന്ന് ദുബായ് എമിഗ്രേഷനിൽ ജീവനക്കാരനും കോൽക്കളി കലാകാരനുമായ അസീസ് മണമ്മൽ പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിൽ പ്രവാസികൾക്കു പ്രാതിനിധ്യം ലഭിച്ചതിൽ എല്ലാവർക്കും അഭിമാനിക്കാം.

സാധാരണക്കാർക്ക് അംഗീകാരം

ibrahim ഇബ്രാഹിം തവക്കൽവോട്ടവകാശം വിനിയോഗിക്കുന്നതിന്റെ ഗുണം സാധാരണക്കാർക്കായിരിക്കും കൂടുതൽ ലഭിക്കുകയെന്ന് ദുബായിൽ ഇലക്ട്രീഷ്യനായ ഇബ്രാഹിം തവക്കൽ. ഇരുപതു വർഷത്തോളമായി പ്രവാസിയായ താൻ പലതരം ആവശ്യങ്ങൾക്കായി നാട്ടിലെ സർക്കാർ സ്ഥാപനങ്ങളെ സമീപിക്കുമ്പോൾ ദുരനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതിനുള്ള അറുതിയായിരിക്കും സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള ഇൗ അവസരം.

ദുരുപയോഗം ചെയ്യപ്പെടരുത്

pushpakaran എം.ജി.പുഷ്പാകരൻപ്രവാസികൾ കാലങ്ങളായി ആഗ്രഹിക്കുന്ന കാര്യമാണു ലക്ഷ്യത്തിലേക്ക് അടുക്കുന്നതെന്ന് യുഎഇ ഒഐസിസി മുൻ പ്രസിഡന്റും പ്രവാസി വെൽഫെയർ ബോർഡ് മുൻ ഡയറക്ടറുമായ എം.ജി.പുഷ്പാകരൻ. ദുരുപയോഗം ചെയ്യാതെ സുതാര്യമായി നടപ്പാക്കാൻ കഴിയണം.


വോട്ടവകാശം: പ്രവാസികൾ പ്രതികരിക്കുന്നു

തിരഞ്ഞെടുപ്പ് പ്രവാസ ലോകത്തും പ്രതിഫലിക്കും

peter പ്രതീക്ഷ പീറ്റർനാളുകളായി പ്രവാസികൾ ആവശ്യപ്പെടുന്ന കാര്യമാണ്. തിരഞ്ഞെടുപ്പിന്റെ ആവേശം ഇനി പ്രവാസ ലോകത്തും പ്രതിഫലിക്കും. പ്രതിനിധികളെ വച്ചെങ്കിലും വോട്ടുചെയ്യാൻ കഴിയുന്നതു സന്തോഷകരമായ കാര്യമാണ്.– പ്രതീക്ഷ പീറ്റർ, ദുബായ്

പ്രവാസികളുടെ വോട്ടിന് നിർണായക സ്വാധീനം

cheriyan ഡോ.കെ.സി ചെറിയാൻകേരളത്തിലേക്കു പണം അയയ്ക്കുന്ന യന്ത്രങ്ങൾ മാത്രമല്ലല്ലോ പ്രവാസികൾ. സ്ഥാനാർഥിയാകാനുള്ള അവകാശംകൂടി നൽകണം. പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പിൽപോലും ദുബായിൽനിന്നു രണ്ടുപേരും ഷാർജയിൽനിന്ന് ഒരാളും യഥാക്രമം പാർലമെന്റിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഇത്രയുമില്ലെങ്കിലും ഒരാൾക്കെങ്കിലും പ്രാതിനിധ്യം കൊടുക്കണം - ഡോ. കെ.സി.ചെറിയാൻ (ഒഐസിസി വൈസ് പ്രസിഡന്റ്, ഫുജൈറ).

മോദി സർക്കാരിന്റെ സമ്മാനം

sajeev സജീവ് പുരുഷോത്തമൻകാലങ്ങളായി നേടിയെടുക്കാനാകാത്ത പ്രവാസി ഇന്ത്യക്കാരുടെ അവകാശമാണു നരേന്ദ്ര മോദി സർക്കാർ അനുവദിച്ചതെന്ന്  ബിജെപി എൻആർഐ സെൽ അംഗവും ഇന്ത്യൻ പീപ്പിൾസ് ഫോറം മീഡിയാ കൺവീനറുമായ സജീവ് പുരുഷോത്തമൻ. ലോകത്താകെ ഏതാണ്ട് 80 ലക്ഷം പ്രവാസി ഇന്ത്യക്കാരുണ്ടെന്നാണു കണക്ക്. ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്കു വലിയ സംഭാവന നൽകുന്ന പ്രവാസികൾക്കുള്ള കേന്ദ്രസമ്മാനമാണിത്.

ലക്ഷ്യത്തിലേക്ക് ഒരു പടികൂടി

ramesh രമേഷ് പണിക്കർപ്രവാസികൾക്കു വോട്ടുചെയ്യാൻ കഴിയുന്ന കാര്യത്തിൽ ഒരുപടികൂടി മുന്നോട്ടു പോയതിൽ സന്തോഷമുണ്ടെന്ന് അബുദാബി ഐസ് സി പ്രസിഡന്റ് രമേഷ് പണിക്കർ. പ്രവാസികളുടെ വലിയ ആഗ്രഹമാണു ലക്ഷ്യത്തിലേക്ക് അടുക്കുന്നത്. പ്രവാസി ആയതു വലിയ അപരാധമായി കരുതേണ്ടിവന്ന സാഹചര്യം മാറുമെന്നു പ്രതീക്ഷിക്കാം. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ കഴിയുന്നത് അഭിമാനാർഹമാണ്.

പ്രവാസികൾക്കുള്ള വലിയ അംഗീകാരം

nibu നിബു സാം ഫിലിപ്പ്പ്രവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണു സഫലമായതെന്ന് അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ്. സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ വലിയ പങ്കു വഹിക്കുന്ന പ്രവാസികൾക്കുള്ള അംഗീകാരമാണിത്.

സന്തോഷം പകരുന്ന വാർത്ത

sajesh-mathew റവ. സജേഷ് മാത്യുപ്രവാസിയായതുകൊണ്ടു മാത്രം രാജ്യത്തു വോട്ടുചെയ്യാനുള്ള അവകാശം നഷ്ടമാകുന്നതു സങ്കടകരമായ കാര്യമാണ്. രാജ്യത്തെ പ്രധാന കാര്യത്തിൽ പ്രവാസികൾക്കു പ്രാതിനിധ്യം ലഭിക്കണം. അതു കടമകൂടിയാണ്. എന്നാൽ, സുതാര്യ വ്യവസ്ഥകൾ ഉണ്ടാകണം - റവ. സജേഷ് മാത്യൂസ്.

നടപ്പാക്കണം, പഴുതുകളില്ലാതെ

aby എബി വഴിക്കുളങ്ങരപ്രവാസികൾക്കു പ്രോക്സി വോട്ട് ചെയ്യാൻ അവസരം കിട്ടുന്നതു സന്തോഷകരമായ കാര്യമാണ്. രാജ്യത്തെ പ്രധാന കാര്യത്തിൽ പങ്കാളികളാകാൻ ലഭിക്കുന്ന അവസരമാണത്. എന്നാൽ, നിർണായകമായ ഈ തീരുമാനം പഴുതുകളില്ലാതെ വേണം നടപ്പാക്കാൻ.– എബി വഴിക്കുളങ്ങര (ഐടി ഉദ്യോഗസ്ഥൻ)

രണ്ടാം തരം പൗരന്മാരല്ല

sudheesh കെ.പി.സുധീഷ്പ്രവാസികൾ സംഭാവന നൽകാൻ മാത്രമുള്ളവരാണെന്ന ധാരണ രാഷ്ട്രീയക്കാർക്ക് ഇല്ലാതാകുമെന്ന് തൃശൂർ അന്തിക്കാട് സ്വദേശിയും ദുബായിൽ ബിസിനസുകാരനുമായ കെ.പി.സുധീഷ്. പ്രവാസികളെ എല്ലാക്കാലത്തും രണ്ടാം തരം പൗരന്മാരായാണു കാണുന്നത്. ഇതിനു മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. വർഷങ്ങളായുള്ള ആവശ്യം വൈകിയാണെങ്കിലും സഫലമാകുന്നതു സന്തോഷകരമാണ്.

രാഷ്ട്രീയക്കാരുടെ മനോഭാവം മാറും

prashanth സി.പി. പ്രശാന്ത്ഗൾഫിൽ പിരിവിനെത്തുന്ന രാഷ്ട്രീയക്കാർക്കു പ്രവാസികളോടുള്ള മനോഭാവം മാറാൻ വഴിയൊരുക്കുമെന്നു കൊല്ലം ചാത്തന്നൂർ സ്വദേശിയും ദുബായ് ഇലക്ട്രിക്കൽ കമ്പനി ഉദ്യോഗസ്ഥനുമായ സി.പി.പ്രശാന്ത്. കൂടുതൽ ആത്മവിശ്വാസം പകരുന്ന തീരുമാനമാണിത്. ആവശ്യങ്ങൾ നേടിയെടുക്കാൻ ഇതു കൂടുതൽ കരുത്തേകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.