Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകടസ്ഥലത്ത് മൊബൈലിൽ വിഡിയോ പകർത്തൽ; 71 പേർക്ക് പിഴ ചുമത്തിയെന്ന് പൊലീസ്

each-at-marina-district-of-new-dubai

അബുദാബി ∙ വാഹനാപകടങ്ങളുണ്ടായ സ്ഥലത്ത് മാർഗതടസ്സം ഉണ്ടാക്കി മൊബൈൽ ഫോണിൽ പകർത്തിയ 71 പേർക്ക് പിഴ ചുമത്തിയതായി അബുദാബി ട്രാഫിക് പൊലീസ് അറിയിച്ചു. ഈ വർഷം ആറ് മാസത്തിനിടെ വിവിധ റോഡുകളാൽ ഉണ്ടായ അപകടങ്ങളുടെ പരിസരങ്ങളിൽ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. അപകട ദൃശ്യങ്ങൾ കാണാൻ വാഹനങ്ങൾ പതുക്കെ ഓടിച്ചവരും മൊബൈൽ ഫോൺ ഉപയോഗിച്ച് അപകട രംഗം പകർത്തിയ വരുമാണ് കുടുങ്ങിയത്.

അപകടങ്ങൾ റിപ്പോർട്ട് ചെയ്താൽ അതിവേഗ രക്ഷാപ്രവർത്തനങ്ങൾക്കാണ് വിവിധ ഡിപ്പാർട്ട്മെന്റുകൾ പ്രയത്നിക്കുക. ആംബുലൻസ്, സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർക്ക് സംഭവസ്ഥലത്ത് ദ്രുതവേഗത്തിലെത്താൻ ഗതാഗത തടസ്സംമൂലം പലപ്പോഴും സാധിക്കാറില്ല. അപകടങ്ങൾ കാണാൻ മന്ദഗതിയിൽ വാഹനമോടിക്കുന്നതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. അപകടത്തിൽ അകപ്പെട്ടവരുടെ ദുരിതത്തിന്റെ തീവ്രത കൂട്ടുന്ന ഈ നിയമ ലംഘനം നിരീക്ഷിച്ച് നടപടിയെടുക്കാനാണ് പൊലീസ് നീക്കം. 

അപകടയിടങ്ങളിൽ ഗതാഗത കുരുക്ക് കൂട്ടാൻ ഇടയാക്കുന്നവർക്ക് ആയിരം ദിർഹമാണ് പിഴശിക്ഷ. അപകട ദൃശ്യങ്ങൾ ഏതെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്ക് തടവും പിഴയുമാണ് യുഎഇ ഫെഡറൽ നിയമപ്രകാരമുള്ള ശിക്ഷയെനന്നുംഅധികൃതർ ഓർമിപ്പിച്ചു.

വാഹനാപകട ദൃശ്യങ്ങൾ പകർത്തുന്നതും സംഭവസ്ഥലത്ത് തടിച്ചുകൂടുന്നതും അധികൃതർ അടുത്തിടെ കർശനമായി വിലക്കിയിരുന്നു. അപകടത്തിൽ പരുക്ക് പറ്റിയവരുടെ ചിത്രങ്ങളും ചലനങ്ങളും സമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർ നിയമനടപടി നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.