Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുന്നാൾ അവധി: ദുബായിലെ ബീച്ചുകളിൽ സുരക്ഷ ശക്തം– ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Beach-rescue-and-safety-system

ദുബായ് ∙ പെരുനാൾ അവധി ദിവസങ്ങളിൽ സന്ദർശകപ്രവാഹം കൂടുന്ന പശ്ചാത്തലത്തിൽ ബീച്ചുകളിൽ സുരക്ഷാ നിബന്ധനകൾ കർശനമാക്കുമെന്ന് ദുബായ് മുനിസിപാലിറ്റി അറിയിച്ചു. സൂചനാ ബോർഡുകളിലെ നിർദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് അഭ്യർഥിക്കും. ദുബായിലെ എല്ലാ പൊതു ബീച്ചുകളിലും സുരക്ഷാ ജീവനക്കാരെ വിന്യസിക്കുകയും തീരദേശ സന്ദർശകരുടെ സുരക്ഷ നിലനിർത്താൻ അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ നിർദേശിക്കുകയും ചെയ്യും.

ഉമ്മു സുഖീം 1 ബീച്ച് ഒഴികെയുള്ള ബീച്ചുകളിൽ പകൽ സമയത്ത് മാത്രമേ നീന്താൻ പാടുള്ളൂ. ഉമ്മു സുഖീമിൽ അർധരാത്രിവരെ നീന്താൻ അനുവദിക്കും. എന്നാൽ, തീരദേശ സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യത്തിൽ മാത്രമേ എല്ലായിടത്തും നീന്തൽ അനുവദിക്കുകയുള്ളൂ.

Umm-Suqeim-2-Beach

എമിറേറ്റിലെ പൊതു ബീച്ചുകളിൽ ഒൻപത് പ്രധാന റെസ്ക്യൂ പ്ലാറ്റ്ഫോമുകളും 21 സബ്-റെസ്ക്യൂ പ്ലാറ്റ്ഫോമുകളുമുണ്ട്. 100 ലൈഫ് ഗാർഡുകൾ, പരിശീലകർ, സൂപ്പർവൈസർമാർ എന്നിവരുടെ സംയോജിത രക്ഷാസംവിധാനവും മുനിസിപ്പാലിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 100 ​​ലേറെ രക്ഷാ സ്ലൈഡുകൾ, ലൈഫ് ജാക്കറ്റുകൾ, മറൈൻ റെസ്ക്യൂ റോബോട്ടുകളും ഉൾപ്പെടുന്നു. ഇതുകൂടാതെ, വിവിധ കപ്പൽമാർഗങ്ങളും അഞ്ച് കടൽ ബൈക്കുകൾ, 10 ബീച്ച് ബൈക്കുകൾ എന്നിവയുമുൾപ്പെടെ നൽകിയിട്ടുണ്ട്.

ഹൃദയമിടിപ്പിനുള്ള ഉപകരണങ്ങൾ, ഓക്സിജൻ സിലിണ്ടറുകൾ, പ്രാഥമിക രക്ഷാപ്രവർത്തനത്തിനുള്ള മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രഥമ ശുശ്രൂഷാ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിലേക്ക് പെട്ടെന്ന് പ്രതികരിക്കുന്നതിന് എല്ലാ ജീവനക്കാരും തമ്മിലുള്ള ആശയവിനിമയ സാമഗ്രികളും ലഭ്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.