Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎഇയിൽ ഇടിയോടുകൂടിയ മഴ; ജാഗ്രതാ നിർദേശം

rain

ദുബായ് ∙ യുഎഇയിലെ മിക്ക എമിറേറ്റിലും ഇടിയോടുകൂടിയ മഴ പെയ്തു. പുലർച്ചെയാണ് മഴ ശക്തമായത്. ഷാർജ, അജ്മാൻ എമിറേറ്റുകളിലായിരുന്നു ഏറ്റവും കൂടുതൽ മഴ. റോഡുകളിലും മറ്റും മഴ വെള്ളം നിറഞ്ഞതിനാൽ ഗതാഗതം മന്ദഗതിയിലായി. ഇതുമൂലം സ്കൂൾ, ഒാഫിസ് എന്നിവിടങ്ങളിലേയ്ക്ക് പുറപ്പെട്ടവർ വൈകിയാണ് ലക്ഷ്യ സ്ഥാനത്തെത്തിയത്.

മിക്ക എമിറേറ്റുകളിലും ആകാശം മേഘാവൃതമാണ്. വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ പെയ്തതോടെ രാജ്യത്ത് ചൂടിന് അൽപം ശമനമുണ്ടായിട്ടുണ്ട്. റോഡുകളിൽ മഴ വെള്ളമുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസും നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.