Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാർജ സർക്കാർ സ്ഥാപനങ്ങളിൽ ഇന്ത്യക്കാരടക്കം വിദേശീയർക്കു ശമ്പള വർധന

qasimi

ഷാർജ∙ ഷാർജ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശീയർക്കും ശമ്പള വർധന. 10% ആണ് വർധന. ഇത് മുൻകാലാടിസ്ഥാനത്തിൽ ഇൗ വർഷം ജനുവരി മുതൽ ശമ്പള വർധന പ്രാബല്യത്തിൽ വരും. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ശമ്പള വർധനയ്ക്ക് നിർദേശം നൽകിയത്.

ഷെയ്ഖ് ഡോ.സുൽത്താന്റേതായ വിഡിയോയിൽ ഷാർജ സർക്കാര്‍ വകുപ്പുകളിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ശമ്പള വർധനയുണ്ടാകുമെന്ന് അറിയിക്കുന്നുണ്ട്. ആദ്യം സ്വദേശി ജീവനക്കാർക്കായിരുന്നു ശമ്പള വർധനയ്ക്ക് നിർദേശം നൽകിയത്. പിന്നീട്, വിദേശീയർക്കും നൽകാൻ ഉത്തരവിടുകയായിരുന്നു.

ശമ്പള വർധന പ്രകാരം 600 ദശലക്ഷം ദിർഹമാണ് സർക്കാരിന് അധിക ചെലവു വരിക. ഷാർജയിലെ വിവിധ സർക്കാർ വകുപ്പുകളിൽ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. ജീവിത ചെലവ് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇൗ ശമ്പള വർധന വലിയ ആശ്വാസമാകുമെന്നാണ് കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.