Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബ്ര ഒാപറേറ്ററോടു കുശലം ചോദിച്ചു ഷെയ്ഖ് ഹംദാന്റെ യാത്ര; വിഡിയോ

hamdan

ദുബായ്∙ സാധാരണക്കാരുടെ ജീവിതം അടുത്തറിയാൻ എന്നും ശ്രമിക്കാറുള്ള ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ അംഗവുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞദിവസം ദുബായ് ക്രീക്കിലെ അബ്രയിൽ യാത്ര ചെയ്തത് ശ്രദ്ധേയമായി. സവിശേഷ യാത്രയുടെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം തന്നെ പങ്കുവച്ചപ്പോൾ മിനിറ്റുകൾക്കകം അത് ആയിരക്കണക്കിന് പേർ ആസ്വദിച്ചു.

യാത്രക്കിടെ അബ്ര ഒാപറേറ്ററുടെ അരികിൽ ചെന്ന് ഷെയ്ഖ് ഹംദാൻ കുശലാന്വേഷണവും നടത്തി. പേരെന്തെന്ന് ചോദിച്ചപ്പോൾ ഒാപറേറ്റർ പറഞ്ഞു: മുബഷർ.  തുടർന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു: മുബഷർ, ദൈവം താങ്കൾക്ക് നല്ല നല്ല തിരമാലകൾ സമ്മാനിച്ചേക്കും.. അതു കേട്ട് മുബഷർ സന്തോഷത്തോടെ ചിരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.