Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാച്ചിലർ പാർട്ടി ആഘോഷിക്കാൻ ദുബായിൽ; മടങ്ങുമ്പോൾ മരണം, വ്യവസായിയുടെ മകൾക്കു സംഭവിച്ചത്

mina മിന സുഹൃത്തുക്കൾക്കൊപ്പം ദുബായിൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം.

ദുബായ് ∙ ഷാർജയിൽ നിന്നു പുറപ്പെട്ട സ്വകാര്യ തുർക്കി വിമാനം ഇറാനിൽ തകർന്നു വീണ് മരിച്ചവർ ദുബായിൽ ബാച്ചിലർ പാർട്ടി കഴിഞ്ഞു പോയവർ. തുർക്കിയിലെ വമ്പൻ വ്യവസായിയായ ഹുസൈൻ ബസ്റന്റെ മകൾ 28കാരിയായ മിന ബസ്റനും ഏഴു സുഹൃത്തുക്കളുമാണ് ഉണ്ടായിരുന്നത്. വിമാന ജീവനക്കാർ ഉൾപ്പെടെ 11 പേരാണ് അപകടത്തിൽ മരിച്ചത്. എല്ലാവരും സ്ത്രീകളായിരുന്നു.

mina1 അപകടത്തിൽപ്പെട്ട സ്വകാര്യ വിമാനത്തിൽ ഉണ്ടായിരുന്നവർ.

പിതാവ് ഹുസൈന്റെ സ്വകാര്യ ജെറ്റിലാണ് മിനയുടെ ബാച്ചിലർ പാർട്ടി ആഘോഷിക്കാൻ ഇവർ ദുബായിൽ എത്തിയത്. ഏപ്രിൽ 14നാണ് ബിസിനസുകാരനായ മുറാത് ജെൻസറുമായുള്ള മിനയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. പിതാവിന്റെ ബിസിനസുകൾ മകളെ ഏൽപ്പിക്കാനും തീരുമാനിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കെട്ടിടനിർമാണം, ടൂറിസം, ഏവിയേഷൻ, ഹോട്ടലുകൾ, ഭക്ഷണം, ഊർജം തുടങ്ങി വിവിധ മേഖലകളിൽ വമ്പൻ ബിസിനസ് നടത്തുന്ന വ്യക്തിയാണ് മിനയുടെ പിതാവ്.

mina3 തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ.

രണ്ടു മക്കളിൽ ഒരാളാണ് മിന. ആഡംബര ജീവിതം നയിച്ചിരുന്ന മിനയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ധാരാളമുണ്ട്. ബാച്ചിലർ പാർട്ടി ആഘോഷിക്കാൻ ദുബായിൽ എത്തിയ മിനയുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തിൽപ്പെട്ട സ്വകാര്യ വിമാനത്തിൽ സംഘമുള്ള ചിത്രങ്ങളും ഇതിൽ ഉൾപ്പെടും. മൂന്നു ദിവസത്തെ ആഘോഷമായിരുന്നു ഇവിടെ. ആഘോഷത്തിനു ശേഷം ഷാർജയിൽ നിന്നാണ് സംഘം ഇസ്താംബുള്ളിലേക്ക് തിരിച്ചുപോയതെന്നും റിപ്പോർട്ടിൽ പറയുന്നു.

mina2

ഞായറാഴ്ച പുലർച്ചെ 5.16ന് പുറപ്പെട്ട ജെറ്റ് 7.30 മുതൽ യുഎഇ വ്യോമ മേഖലയിൽ നിന്നു പുറത്തുകടന്ന ശേഷം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. മോശം കാലാവസ്ഥയെ തുടർന്ന് തെക്കൻ ഇറാനിലെ മലനിരകളിലാണു വിമാനം തകർന്നതെന്ന് ഇറാനിയൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. തകരുന്നതിനു മുൻപു വിമാനത്തിന്റെ ഒരു എൻജിനു തീപിടിച്ചിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.