Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷൂസ്, ബാഗ്, ബാറ്ററി...; ദുബായിൽ 2017ൽ പിടികൂടിയത് 1.19 ബില്യൻ ദിർഹത്തിന്റെ വ്യാജ ഉത്പന്നങ്ങൾ

Fake

ദുബായ് ∙ കഴിഞ്ഞ വർഷം ദുബായിൽ പിടികൂടിയത് 1.19 ബില്യൻ ദിർഹം വിമതിക്കുന്ന 260 ലക്ഷത്തിലേറെ വ്യാജ ഉത്പന്നങ്ങൾ. ഇവ കഴിഞ്ഞ ദിവസം നശിപ്പിച്ചതായി ദുബായ് സാമ്പത്തിക വകുപ്പിലെ കൊമേഴ്സ്യൽ കോംപ്ലിയൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാഗം അറിയിച്ചു.

400 ദശലക്ഷത്തിന്റെ ഷൂസാണ് പിടികൂടിയവയിൽ ഏറ്റവും കൂടുതൽ. 72.1 ദശലക്ഷത്തിന്റെ ബാഗുകൾ, മറ്റു തുകലുൽപന്നങ്ങൾ എന്നിവ രണ്ടാമതുണ്ട്. സൗന്ദര്യവർധക വസ്തുക്കൾ, മറ്റു അനുബന്ധ ഉത്പന്നങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, കെട്ടിട നിർമാണ സാമഗ്രികൾ, സ്പെയർ പാർട്സ്, ബാറ്ററി എന്നിവയും പിടികൂടി നശിപ്പിക്കപ്പെട്ടവയിൽ ഉൾപ്പെടും.

യന്ത്രമുപയോഗിച്ച് നശിപ്പിച്ച വസ്തുക്കൾ പുനരുത്പാദനം ചെയ്യും. ഉപയോക്താക്കളുടെ സംരക്ഷണം കൂടിയാണ് വ്യാജ ഉത്പന്നങ്ങൾ നശിപ്പിച്ചതിലൂടെ സാധ്യമായതെന്ന് അധികൃതർ പറഞ്ഞു. സിസിസിപി സിഇഒ മുഹമ്മദ് അലി റാഷിദ് ലൂത്ത, ഇബ്രാഹിം ബെഹ് സാദ് എന്നിവരും വിവിധ കമ്പനി പ്രതിനിധികളും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.