Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തെ മാറ്റിയ ഏഴു വനിതാ പ്രവർത്തകരുടെ പട്ടികയിൽ യുഎഇ യുവജന കാര്യ സഹമന്ത്രി

Shamma-bint-Suhail-Faris-Al-Mazrui

അബുദാബി∙ 23 വയസിനു താഴെ പ്രായമുള്ള ലോകത്തെ മാറ്റിയ ഏഴു വനിതാ പ്രവർത്തകരുടെ പട്ടികയിൽ യുഎഇ യുവജന കാര്യ സഹമന്ത്രി ഷമ്മ ബിൻത് സുഹൈൽ ഫാരിസ് അൽ മസ്‌റൂയിയും.

ഈ വർഷത്തെ രാജ്യാന്തര വനിതാ ദിനവുമായി ബന്ധപ്പെട്ടാണു സിഎൻബിസി ന്യൂസ് ചാനൽ ഈ പട്ടിക പ്രസിദ്ധീകരിച്ചത്. എല്ലാ രംഗത്തും വനിതകൾക്ക് ഒരു വ്യത്യാസമുണ്ടാക്കാൻ പ്രോത്സാഹനം നൽകിയവരാണ് പട്ടികയിൽ ഇടംപിടിച്ചവർ. ലോകത്തിലെ ഏറ്റവും വിമർശനാത്മക വിഷയങ്ങളിലും ചില ദേശീയ രാജ്യാന്തര സംവാദങ്ങളിലും പങ്കെടുത്തവരാണ് പട്ടികയിലെ യുവ വനിത നേതാക്കൾ.

പട്ടികയിൽ ഇടം നേടിയ വനിതകളിൽ സാമൂഹിക സംരംഭകർ, പ്രശസ്ത കലാകാരികൾ, അറബ് വംശജരായ ബുദ്ധിജീവികൾ എന്നിവരും ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയാണ് ഷമ്മാ അൽ മസ്‌ററൂയി. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി അബുദാബിയിൽ നിന്നും ബാച്ചിലേഴ്‌സ് ഡിഗ്രിയും ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നു പബ്ലിക്ക് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. യുഎഇയിലെ ആദ്യ റോഡെസ് സ്‌കോളറായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.