ദുബായ് ∙ ആയിരത്തിലധികം ഔട്ട്ലെറ്റുകൾ പങ്കെടുത്ത മൂന്നു ദിവസത്തെ ദുബായ് സൂപ്പർ സെയിൽ ഇന്ന് (ശനി) അവസാനിക്കും. കഴിഞ്ഞ മൂന്നു ദിവസമായി ദുബായിലെ വിവിധ മാളുകളിലും റീടെയിൽ കടകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വ്യാഴാഴ്ച തുടങ്ങിയ വ്യപാരമേളയിൽ ചില്ലറ വിൽപന ശാലകളും സൂപ്പർ സെയിലിൽ പങ്കെടുക്കുന്നുണ്ട്. 30 മുതൽ 90% വരെ വിലക്കുറവിലാണു വിൽപന. അവധി ദിവസമായ ഇന്നലെ വൻതിരക്കാണ് അനുഭവപ്പെട്ടത്. പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള പാതകളിൽ ഗതാഗതക്കുരുക്കുണ്ടായി.

അറേബ്യൻ സെന്ററിൽ വ്യാഴാഴ്ച രാവിലെ തന്നെ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക് തുടങ്ങിയതായി സെന്റർ പബ്ലിക് റിലേഷൻ ഡയറക്ടർ അഹമ്മദ് യൂസഫ് പറഞ്ഞു. പ്രമുഖ ബ്രാൻഡുകൾ വാങ്ങാൻ വൻ തിരക്കായിരുന്നു. അതിനിടെ ഓൺലൈൻ വ്യപാരവും കൂടി. വൻ ഓഫർ പ്രഖ്യാപിച്ചാണ് ആവശ്യക്കാരെ വെബ്സൈറ്റുകൾ ആകർഷിച്ചത്. അംഗീകൃത ഓൺലൈൻ വ്യപാര സൈറ്റുകൾ അഞ്ചു ലക്ഷം ഉൽപന്നങ്ങളാണ് വിൽപനയ്ക്ക് പ്രദർശിപ്പിച്ചത്.
ഇലക്ട്രോണിക് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, അത്തറുകൾ, വീട്ടുസാധനങ്ങൾ എന്നിവയെല്ലാം ഓൺലൈൻ വഴിയും വാങ്ങാൻ കഴിയും. ഗതാഗതക്കുരുക്കെന്ന് ദുബായ് പൊലീസ് എമിറേറ്റ്സ്, ഷെയ്ഖ് സായിദ്, മുഹമ്മദ് സായിദ് ബിൻ റോഡുകൾ, ഔട്ലെറ്റ് മാളിലേക്കുള്ള ദുബായ് – അൽ ഐൻ റോഡ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച പാതിരാത്രി വരെ ഗതാഗതക്കരുക്ക് അനുഭവപ്പെട്ടതായി ദുബായ് പൊലീസ് അറിയിച്ചു. പട്രോളിങ് ശക്തമാക്കിയും കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചുമാണ് തിരക്കു നിയന്ത്രിച്ചത്. മുന്നൂറോളം ബ്രാൻഡുകളിൽ വമ്പൻ ഒാഫറുകളാണ് നൽകി വന്നത്.
ആറു മാസത്തിനുശേഷമാണ് മൂന്നു ദിവസത്തെ സൂപ്പർ സെയിൽ വന്നത്. അതിനാൽ തന്നെ ജനങ്ങൾ ഇരുകൈകളും നീട്ടി സൂപ്പർ സെയിലിനെ സ്വീകരിച്ചു. ലോകത്തിന്റെ ഷോപ്പിങ് ഉൽസവമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ വരുന്നതിന് ഏതാനും ആഴ്ചകൾക്ക് മുൻപാണ് വമ്പൻ ഒാഫറുകൾ നൽകുന്നതെന്നും ശ്രദ്ധേയമാണ്. രണ്ടു മാസം കഴിഞ്ഞാൽ യുഎഇയിൽ വാറ്റ് നടപ്പാക്കും. അതിനാൽ അധിക നികുതി നൽകാതെ ഉൽപന്നങ്ങൾ സ്വന്തമാക്കുന്നതിനുള്ള അവസരമാണിത്. ഉപഭോഗ്താക്കൾക്ക് നേരിട്ടെത്തി വലിയ ഇളവോടെ സാധനങ്ങൾ വാങ്ങിക്കാനുള്ള അവസരമാണിതെന്നും ഡിഎഫ്ആർഇ എക്സിക്യൂട്ടിവ് ഡയറക്ടർ സയീദ് അൽ ഫൽസി പറഞ്ഞു.
ഡിസ്ക്കൗണ്ട് ലഭിക്കുന്ന ബ്രാൻഡുകൾ താഴെ നൽകുന്നു



