Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഴൂർ വിത്സന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

aswathy-sreekanth

ഷാർജ∙ കുഴൂർ വിത്സന്റെ വൈലറ്റിനുള്ള കത്തുകൾ എന്ന കവിത സമാഹാരതിന്റെ രണ്ടാം പതിപ്പ്‌ ഷാർജ ഇന്റർനാഷനൽ പുസ്തകമേളയിൽ പ്രകാശനം ചെയ്തു. സൈകതം ബൂക്സ്‌ ആണു പ്രസിദ്ധീകരണം. ടെലിവിഷൻ അവതാരക അശ്വതി ശ്രീകാന്തിന് മാധ്യമപ്രവർത്തകൻ അനൂപ്‌ കേച്ചേരി കോപ്പി നൽകിയാണു പ്രകാശനം ചെയ്തത്‌. 

കഥാകൃത്തും മാധ്യമപ്രവർത്തകനും ആയ കെ.എം. അബ്ബാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  പി. ശിവപ്രസാദ്‌ പുസ്തകം പരിചയപ്പെടുത്തി.രാജേഷ്‌ ചിത്തിര, ഇന്ത്യൻ അസോസിയേഷൻ ഷാർജ ലൈബ്രറി കമ്മിറ്റി കൺവീനർ കെ.സുനിൽരാജ്‌, സൈകതം ബുക്സ് പബ്ലിഷിങ്ങിന്റെ സാരഥി സംഗീത ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. 

പടം–കുഴൂർ വിത്സന്റെ കവിതാ സമാഹാരം മാധ്യമപ്രവർത്തകൻ അനൂപ് കേച്ചേരി അശ്വതിക്ക് നൽകി പ്രകാശനം ചെയ്യുന്നു. കെ.എം.അബ്ബാസ് സമീപം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.