Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിഷയ്ക്കും സാദിഖ് കാവിലിനും മാധ്യമ അവാർഡ്

nisha-sadiq

ദുബായ്∙ മനോരമ ന്യൂസ് ചീഫ് ന്യൂസ് പ്രൊഡ്യൂസർ നിഷാ പുരുഷോത്തമൻ, മനോരമ ഒാൺലൈൻ ഗള്‍ഫ് കറസ്പോണ്ടന്റ് സാദിഖ് കാവിൽ എന്നിവർക്ക് മാസ്റ്റർവിഷൻ ഇന്റർനാഷനലിന്റെ മാധ്യമ എക്സലൻസ് അവാർഡ്. വെള്ളിയാഴ്ച വൈകിട്ട് നാലു മുതൽ ഉൗദ് മേത്തയിലെ ഷെയ്ഖ് റാഷിദ് ഒാഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് സംഘാടകർ പറഞ്ഞു. പ്രൊഫ.കെ.വി.തോമസ് എംപി, സാഹിത്യകാരനും തിരക്കഥാകൃത്തുമായ  ബിജെപി നേതാവ് സി.കെ.പത്മാനാഭൻ, ഇന്ത്യൻ വ്യവസായി എസ്.പി.സിങ്, ഗായകൻ മധു ബാലകൃഷ്ണൻ, പ്രവാസി കവയിത്രി ഷീലാ പോൾ തുടങ്ങിയവർ പങ്കെടുക്കും. അടുത്തിടെ വാഹനാപകടത്തെ തുടർന്ന് തീ പടർന്ന ഉടുവസ്ത്രങ്ങളോടെ പ്രാണരക്ഷാർഥം ഒാടിയ ഇന്ത്യക്കാരനെ രക്ഷിച്ച സ്വദേശി വനിത ജൗഹർ സെയിഫ് അൽ ഖുമൈ, ദുബായ് എമിറേറ്റ്സ് വിമാനാപകടത്തിൽ ഇന്ത്യക്കാരെ രക്ഷിക്കുമ്പോൾ മരണം തട്ടിയെടുത്ത സ്വദേശി ജാസിം അൽ ബലൂഷിയുടെ പിതാവ് ഇൗസ്സാ അൽ ബലൂഷി എന്നിവരെ ആദരിക്കും.

award2

ശ്രീകല(മാതൃഭൂമി ന്യൂസ്), എം.എ.ലാൽ (കൈരളി ടിവി), ജോസഫ് (ജീവൻ ടിവി) എന്നിവർക്കും യുഎഇയിലെ മാധ്യമപ്രവർത്തകരായ പി.പി.ശശീന്ദ്രൻ (മാതൃഭൂമി പത്രം), ജലീൽ പട്ടാമ്പി (മിഡിലീസ്റ്റ് ചന്ദ്രിക), നാസർ ബേപ്പൂർ (ഫ്ലവേഴ്സ് എഫ്എം), റോയ് റാഫേൽ (ഗോൾഡ് എഫ്എം), അരുൺകുമാർ (ഏഷ്യാനെറ്റ് ന്യൂസ്), സുധീർ ജാൻ (വോയ്സ് ഒാഫ് കേരള), അർഫാസ് (ഹിറ്റ് എഫ്എം), നൈല ഉഷ(ഹിറ്റ് എഫ്എം), മീരാ നന്ദൻ (ഗോൾഡ് എഫ്എം) എന്നിവർക്കും മാധ്യമ അവാർഡുകൾ നൽകും. പ്രവാസ ലോകത്ത് നിന്ന് കെ.കെ.മൊയ്തീൻകോയ, അഡ്വ.വൈ.എ.റഹീം, നാസർ നന്ദി, അഷ്റഫ് താമരശ്ശേരി, അസീസ് അബ്ദുല്ല, നസീർ വാടാനപ്പള്ളി, വി.നാരായണൻ നായർ, മജീദ് ചിങ്ങോളി, ശശി കുമാർ മേനോൻ, മുഹമ്മദ് ഹനീഫ്, താജു അബു, സമദ്, നിസാം, മീനാക്ഷി, ഹംദ നൗഷാദ്, രേഷ്മ മേനോൻ, ഒ.എസ്.ഷമീർ‌, നിതാഷാ ദിലീപ് എന്നിവർക്കും അവാർഡുകളുണ്ട്.

വിവിധ വിഭാഗങ്ങളിലെ അവാർഡുകൾ: സിനി സ്റ്റാർ–നടി സുരഭി ലക്ഷ്മി, നടൻ സാജു നവോദയ, കലാഭവൻ റഹ്മാൻ, പ്രദീപ് പ്രഭാകരൻ, മാനസ രാധാകൃഷ്ണൻ. സംഗീതം: ഗായികമാരായ അമൃതാ സുരേഷ്, അനിതാ ഷെയ്ഖ്, പ്രസീത, നിഖിൽ, വിക്കി അഹുജ. 

award

കർഷക അവാർഡ്: സുധീഷ് ഗുരുവായൂർ. സ്പെഷ്യൽ അവാർഡ്: ആർ.തുളസീധരൻ. ബിസിനസ്: പി.കെ.സെൽവരാജ്, വിശ്വംഭരൻ, ദീപു രാജ്, സുനി രവീന്ദ്രൻ, ഷെമി മുസ്തഫ, എൻ.ലോറൻസ്, സലീം ഇ.യൂസഫ്, അബ്ദുൽഖാദർ നങ്ങാരത്ത്, ഇസ്മായീൽ, മുഹമ്മദ് ബഷീർ, രവീന്ദ്രൻ, സഇൗദ്, ബാബു ജോയ്, ജെയിംസ് മാത്യു, ആതിഖ് മുൻഷി, സാജിദ് കടയ്ക്കൽ, സകീർ എം.ഖാൻ, ഗഫൂർ, ബിൻ്റോ ദേവസ്സി, ഷാനിബ് കമാൽ, ആഷിഫ് വളഞ്ചേരി, ഷൈലജ ഉദയ്, സാജ് ബാനു, സുമയ്യ സെയിൻ, ഫർസാന ഖാൻ. 

സുരഭി ലക്ഷ്മി, നവോദയ സാജു, പ്രദീപ് പ്രഭാകരൻ, മാനസ രാധാകൃഷ്ണൻ, അമൃതാ സുരേഷ്, അനിതാ ഷെയ്ഖ്, നിഖിൽ, പ്രസീത പഞ്ചാബി ഗായകൻ വിക്കി അഹൂജ എന്നിവർ അണിനിരക്കുന്ന കലാപരിപാടികളും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ മാസ്റ്റർ വിഷൻ മാനേജിങ് ഡയറക്ടർ എം.എം.റഫീഖ്, രക്ഷാധികാരികളായ മോഹൻദാസ് വൈക്കം, ബാലു ഭാസ്കർ, രജിതൻ, ഹരികുമാർ, പ്രൊഫ.കെ.വി.തോമസ്, സി.കെ.പത്മാനാഭൻ എന്നിവരും സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.