Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി പ്രവാസി വ്യവസായി ഡോ. സി. ജെ. റോയ് സ്ലൊവാക് റിപ്പബ്ലിക് ഒാണററി കോൺസൽ

cj-roy

ദുബായ് ∙ മലയാളി പ്രവാസി വ്യവസായി ഡോ.സി.ജെ.റോയ് സ്ലൊവാക് ഒാണററി കോൺസൽ ആയി നിയമിതനായി. ഇതിന്റെ ഭാഗമായി ഒാണററി കോൺസുലേറ്റ് ബെംഗ്ലുരുവിൽ ഇൗ മാസം 27ന് ഉദ്ഘാടനം ചെയ്യും. സ്ലൊവാക് റിപ്പബ്ലിക് ഫോറിൻ ആൻഡ് യൂറോപ്യൻ അഫയേഴ്സ് സ്റ്റേറ്റ് സെക്രട്ടറി ലുകാസ് പാരിസെക്, ഇന്ത്യയിലെ സ്ലൊവാക് സ്ഥാനപതി സിഗ് മുണ്ട് ബെർതുക് എന്നിവർ സംബന്ധിക്കും.

ഇതാദ്യമായാണ് ഒരു യുഎഇ പ്രവാസി ഇത്തരമൊരു സ്ഥാനം അലങ്കരിക്കുന്നത്. ഡോ.റോയ് ആയിരിക്കും കോൺസുലേറ്റിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക. മൂന്ന് വർഷമാണ് കാലാവധി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, വാണിജ്യ, കാർഷിക, വിനോദസഞ്ചാര മേഖലകൾ സംബന്ധമായ വിഷയങ്ങൾ കോൺസുലേറ്റ് കൈകാര്യം ചെയ്യും. 

ഇന്ത്യൻ കാർഷികോത്പന്നങ്ങൾക്ക് സ്ലൊവാക് റിപ്പബ്ലിക്കിൽ വിപണി കണ്ടെത്താനും മറ്റു വികസനപ്രവർത്തനങ്ങൾക്കും ശ്രമിക്കുമെന്ന് ഡോ.റോയ് പറഞ്ഞു. കേരളത്തിനും ഗുണകരമാകും ഈ നീക്കം. യുഎഇ ആസ്ഥാനമായുള്ള കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഡോ.സി.ജെ.റോയ് തൃശൂർ സ്വദേശിയാണ്. ജനിച്ചതും വളർന്നതും ബെംഗ്ലുരുവിൽ. മലയാളത്തിലും കന്നഡയിലും സിനിമകൾ നിർമിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.