Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയുര്‍വേദത്തെ മുഖ്യധാരയിലെത്തിക്കാനുളള ശ്രമങ്ങള്‍ ഊര്‍ജിതമാക്കും: ഇന്ത്യന്‍ കോണ്‍സൽ ജനറല്‍

ayurveda-summit-audience2 രാജ്യാന്തര ആയുർവേദ സമ്മേളനം ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ ഉദ്ഘാടനം ചെയ്യുന്നു. ഡോ.പി.മാധവൻകുട്ടി വാരിയർ സമീപം.

ഷാര്‍ജ∙ ആയുര്‍വേദത്തിന്റെ പ്രാധാന്യം മുഖ്യധാരയിലെത്തിക്കാനുളള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സൽ ജനറല്‍ വിപുല്‍ പറഞ്ഞു. ഇതിനായി കേന്ദ്രസര്‍ക്കാറിന്റെ ആയുഷ് മന്ത്രാലയവുമായി കൂടി ചേര്‍ന്ന് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. ഷാര്‍ജ അൽ മജർറയിലെ റാഡിസണ്‍ ബ്ലൂ റിസോര്‍ട്ടില്‍ ആരംഭിച്ച മൈസ്  2017 രാജ്യാന്തര ആയുര്‍വേദ സമ്മേളനവും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ayurveda-summit-audience1 സമ്മേളനത്തിലെ പ്രധാന അതിഥികൾ.

സർക്കാരുകളുടെ ഭാഗത്ത് നിന്നുള്ള സഹായം കാത്തിരിക്കാതെ ആയുർവേദ വിഷയത്തിൽ കൂടുതൽ ഗവേഷണങ്ങൾ നടത്താൻ ഡോക്ടർമാർ മുന്നോട്ട് വരണം. ഗള്‍ഫ് മേഖലയില്‍ സംഘടപ്പിച്ച ആദ്യ രാജ്യാന്തര ആയുര്‍വേദ സമ്മേളനത്തിന് മികച്ച പ്രാതിനിധ്യവും പ്രതികരണവുമാണ് ലഭിച്ചുട്ടളളത്. ഈ സമ്മേളനം എല്ലാ വര്‍ഷവും കൂടുതല്‍ ബൃഹത്തായ രീതിയില്‍ സംഘടിപ്പിക്കാന്‍ ദുബായ് കോണ്‍സുലേറ്റ് അടക്കമുളള ഔദ്യോഗിക സംവിധാനങ്ങളുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

ആയുര്‍വേദ ഡോക്ടര്‍മാരുടെ യുഎഇയിലെ പൊതുവേദിയായ എമിറേറ്റ്‌സ് ആയുര്‍വേദ ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ (ഈഗ) യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദ്വിദിന സമ്മേളസമ്മേളനത്തിന് ആദ്യദിനത്തില്‍ തന്നെ മികച്ച പ്രാതിനിധ്യമാണുണ്ടായത്. പൊതു ജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായ സമ്മേളനത്തില്‍ ആയിരത്തോളം പേർ വിവിധ സെഷനുകളിൽ പങ്കെടുത്തു. സമ്മേളനത്തോടൊപ്പം ആയുര്‍വേദ ആശുപത്രികള്‍, ആയുര്‍വേദ റിസോര്‍ട്ടുകള്‍, ആയുര്‍വേദ കോളജുകള്‍, ആയുര്‍വേദ ഉല്‍പന്നങ്ങള്‍ എന്നിവ അണിനിരക്കുന്ന എക്‌സ്‌പോയും നടക്കുന്നു.  ലോകോത്തര ആയുര്‍വേദ സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനും വിദഗ്ധ ഡോക്ടര്‍മാരുടെ അപ്പോയിന്‍മെന്റ് നേടാനും ദീര്‍ഘകാല ആയുര്‍വേദ ചികിത്സയ്ക്ക് പ്രത്യേക നിരക്കിളവോടെ ബുക്കിങ്ങിനും പ്രദര്‍ശന സ്റ്റാളുകളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. യുഎഇയിലെ അന്‍പപതോളം ആയുര്‍വേദ ക്ലിനിക്കുകള്‍ സമ്മേളനത്തില്‍ പവലിയനുകളൊരുക്കി അണിനിരക്കുന്നു. 

ayurveda-summit-audience ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തവർ

ഡോ. വി.സി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഐബിപിസി ഷാര്‍ജാ ചെയര്‍മാന്‍ ഡോ. സണ്ണി കുര്യന്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ഐബിപിസി ദുബായ് പ്രസിഡന്റ് അഡ്വ. ബിന്ദു എസ്. ചേറ്റൂര്‍, സയന്‍സ് ഇന്ത്യ ഫോറം യുഎഇ സെക്രട്ടറി മോഹന്‍ദാസ്, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ. രജിത്ത് ആനന്ദ്, ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ട്രഷറര്‍ ഡോ. മുഹമ്മദ് ബാപ്പു എന്നിവര്‍ പ്രസംഗിച്ചു. 

ഡോക്ടർമാരായ പി.മാധവന്‍ കുട്ടി വാരിയർ, സുഭാഷ് റാനഡെ, വി. എല്‍ ശ്യാം, സി. സുരേഷ് കുമാര്‍, എസ് ഗോപകുമാര്‍, എം. ആര്‍. വസുദേവന്‍ നമ്പൂതിരി, കെ.എസ് വിഷ്ണു നമ്പൂതിരി, കെ. അബ്ദുല്‍ ലത്തീഫ്, ജേക്കബ് ജയന്‍ ബെനഡിക്ട്, മംമ്ത എസ് റാഢര്‍, വി.സി. സുരേഷ് കുമാര്‍, മിനി മുരളീധര്‍, രവീന്ദ്ര നാഥന്‍ ഇന്ദുശേഖര്‍, രമ്യ ശിവനന്ദന്‍ നിര്‍മല,  റോസ് ജോര്‍ജ് തുടങ്ങിയവരെ ഉപഹാരം നല്‍കി ആദരിച്ചു. സമാപന ദിവസമായ ശനിയാഴ്ച രാവിലെ 10ന് പരിപാടികൾ ആരംഭിക്കും. ഡോ.അജീഷ് എം.പിള്ള, ഡോ.ശ്രീരാജ് രാജൻ, രാജേഷ് സിങ്, ഡോ.ഷാഫി തഷ്കൻ്റ്, ഡോ.മോഹൻകുമാർ, ഡോ.ജെ.എസ്.ഭുവനേശ്വരൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രസംഗിക്കും. ഉച്ചയ്ക്ക് രണ്ട് മുതൽ പൊതുജനങ്ങളുമായി ഡോ.സുനന്ദ റാനഢ, ഡോ.സി.സുരേഷ്, ഡോ.ഗോപകുമാർ, ഡോ.എം.ആർ.വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ സംവദിക്കും.  വൈകിട്ട് അഞ്ചിന് സമാപന പരിപാടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.