Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ മാലിന്യ ടാങ്കിനുള്ളിൽ വീണു മലയാളിക്കു ദാരുണാന്ത്യം

malayali-rasheed

റിയാദ്∙ റിയാദിൽ മാൻഹോളിന്റെ മൂടി പൊട്ടി മാലിന്യ ടാങ്കിനുള്ളിൽ വീണ്‌ മലയാളി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് ചേങ്ങോട്ടൂർ സ്വദേശി റഷീദ് കുട്ടശ്ശേരി (49)യാണ് മരിച്ചത്. താൻ ജോലി ചെയ്യുന്ന കടയുടെ പിറകിലെ സംഭരണ ശാലയിലെ ടാങ്കിൽ വീണാണ്‌ ദാരുണാന്ത്യം ഉണ്ടായത്‌. 

റിയാദിലെ ഷിഫ സനായിയ്യയിൽ അപ്‌ഹോൾസ്റ്ററി സാധനങ്ങൾ വിൽക്കുന്ന കടയിലാണ്‌ റഷീദിന്‌ ജോലി. നഗരസഭയുടെ മാലിന്യപ്പെട്ടിയിൽ വേസ്റ്റ് നിക്ഷേപിക്കാൻ പോയതാണ്. സമയം കഴിഞ്ഞും ആളെ കാണാത്തതിനാൽ സഹപ്രവർത്തകർ അന്വേഷിച്ചപ്പോഴാണ്‌ മാൻഹോളിന്റെ മൂടി തുടന്ന് കിടക്കുന്നതായി കണ്ടത്‌. സംശയം തോന്നിയ കൂട്ടുകാർ ഉടനെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

സിവിൽ ഡ്ഫൻസ്‌ അധികൃതർ എത്തി തെർമൽ ക്യാമറ ഉപയോഗിച്ചുള്ള പരിശോധനയിലാണ്‌ ആളെ കണ്ടെത്തിയത്‌. മണിക്കൂറുകളുടെ പരിശ്രമത്തിൽ മൃതദേഹം പുറത്തെടുത്തു. കുഞ്ഞിമുഹമ്മദാണ് പിതാവ്. മാതാവ് ആയിഷ. ഭാര്യ: ഹസീന. മക്കൾ: റംസാദ്, റംസീന, റിൻഷിദ, റിൻസ. ഷഫീഖ്, ഷിഹാബ് എന്നീ രണ്ട് സഹോദരങ്ങൾ റിയാദിലുണ്ട്. കെഎംസിസി  പ്രവർത്തകനായ തെന്നല മൊയ്തീൻകുട്ടി രേഖകൾ ശരിയാക്കുന്നതിന്‌ രംഗത്തുണ്ട്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.