Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാഫിക്‌ പിഴകൾക്കെതിരെയുള്ള പരാതികൾ ഏഴു ദിവസത്തിനകം സമർപ്പിക്കണം

Saudi-road

ദമാം ∙ ഗതാഗത നിയമലംഘനങ്ങൾക്കെതിരെ പിഴ ചുമത്തപ്പെടുന്നതിനെതിരെ ഓൺലൈനിൽ പരാതി നൽകാനുള്ള അവസരം പരമാവധി ഏഴു ദിവസത്തിനകം ഉപയോഗിക്കണമെന്ന് ഗതാഗത വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ്‌‌ അൽ ബസ്സാമി വ്യക്തമാക്കി. അടച്ച്‌ തീരാത്ത പിഴകളെ സംബന്ധിച്ച്‌ മാത്രമാണ്‌ പരാതികൾ സ്വീകരിക്കുക. ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശത്തിന്‌ മുൻപ് വന്ന ട്രാഫിക് പിഴകളിൽ യാതൊരു പരാതികളും സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അൽ ഖസിം ഗതാഗത വകുപ്പിന്‌ കീഴിലാണ്‌ ഇ-സംവിധാനം വഴി പരാതികൾ സ്വീകരിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം തുടങ്ങിയിട്ടുള്ളത്‌‌.  സേവനത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും പ്രവർത്തന രീതി ശരിയായി വിലയിരുത്തുന്നതിനും കുറഞ്ഞ അളവിലുള്ള പരാതികൾ ഉപകരിക്കും എന്നതിനാലാണിതെന്ന് അദ്ദേഹം പറഞ്ഞു. 

റിയാദ്‌, ജിദ്ദ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിയമ ലംഘനങ്ങളുടെ തോത്‌ കൂടുതലാണ്‌. ദേശീയ ശരാശരിക്ക്‌ താഴെ ഗതാഗത നിയമ ലംഘനങ്ങൾ നടക്കുന്ന അൽ ഖസീം മേഖലയിൽ നിന്ന് പരീക്ഷണാർഥം തുടങ്ങുകയും ക്രമേണ മറ്റു പ്രദേശങ്ങളിലേക്ക്‌ വ്യാപിപ്പിക്കാനുമാണ്‌ പദ്ധതി. ഭാഗികമായി ആരംഭിക്കുന്നതിനാൽ മറ്റു പ്രദേശങ്ങളിൽ കൂടി ഇത്‌ അനുവദിക്കുന്നതിന്‌ മുമ്പ്‌ ഗതാഗത വിഭാഗത്തിന്‌ പ്രശ്നം കൂടുതൽ പഠിക്കാനാകുമെന്നും അൽബസ്സാമി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.