Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ കാറപകടം: 3 മലയാളികൾ മരിച്ചു

dead സൗദിയിൽ മരിച്ച ഫിറോസ് ഖാൻ, അനിൽ തങ്കപ്പൻ, സിയാദ്

ദമാം∙ സൗദിയിൽ കാർ ട്രെയ്‌ലറിൽ ഇടിച്ചു മൂന്നു മലയാളികൾ മരിച്ചു. പാലക്കാട്​ പ്രതിഭ നഗർ, കൽമണ്ഡപം സ്വദേശി ഫിറോസ്​ ഖാൻ(44), മൂവാറ്റുപുഴ കലാമ്പൂർ കക്കാട്ടൂർ പടത്തിപ്പിള്ളിൽ അനിൽ തങ്കപ്പൻ(40, കണ്ണൂർ പാപ്പിനിശ്ശേരി പൂവാങ്കുളം തോട്ടം പുതിയപുരയിൽ പി.ടി.പി. സിയാദ് (27) എന്നിവരാണു മരിച്ചത്.

ദമാം മേഖലയിലെ ഹറദിലായിരുന്നു അപകടം. എക്സൽ എൻജിനീയറിങ് കമ്പനി ജീവനക്കാരനാണു ഫിറോസ്. ഭാര്യ: അനീസ്​ ഫാത്തിമ. മക്കൾ: ജുനൈദ്​ മുഹമ്മദ്​, സഞ്ചു ഫിറോസ്, ഹയാൻ. അനിലിന്റെ ഭാര്യ: രണ്ടാർ മാടവന കുടുംബാംഗം ജിഷ. മക്കൾ: അഭിമന്യു, അമേയ, അനഘ. 15 വർഷമായി സൗദിയിൽ സ്വകാര്യ കമ്പനിയിൽ വെൽഡറാണ്. അറയ്ക്കൽ കുടുംബാംഗം സി.എം.ജമാലിന്റെയും ഖദീജയുടെയും മകനാണു സിയാദ്. ഭാര്യ: ഹിബ. മൃതദേഹങ്ങൾ ഹഫൂഫിലെ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.