Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബന്ധുക്കൾ ഏറ്റുവാങ്ങിയില്ല; തമിഴ്നാട് സ്വദേശിയുടെ മൃതദേഹം 2 വർഷത്തിന് ശേഷം സംസ്കരിച്ചു

Representational image

റിയാദ്∙ സൗദിയിൽ വാഹനാപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശി സീലൻ സെബാസ്റ്റ്യന്റെ മൃതദേഹം ബന്ധുക്കളുടെ നിസ്സഹകരണത്തെ തുടർന്ന് 2 വർഷത്തിനുശേഷം സൗദിയിൽ സംസ്കരിച്ചു. ആനുകൂല്യം കിട്ടിയാലേ മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനുള്ള രേഖകളിൽ ഒപ്പിട്ടു നൽകൂ എന്ന നിലപാടാണ് ഇത്രയും വൈകിച്ചത്.

എന്നാൽ എംബസി വഴി നാലു ലക്ഷത്തോളം രൂപ ലഭിച്ചതോടെ ബന്ധുക്കൾ നിലപാടു മാറ്റി. മൃതദേഹം എത്തിക്കുന്നതിനുള്ള ചെലവുകളെല്ലാം സ്പോൺസർ വഹിക്കാമെന്നേറ്റിട്ടും സ്വീകരിക്കാൻ ബന്ധുക്കൾ തയാറായില്ല. മൃതദേഹം നാട്ടിലേക്ക് അയക്കേണ്ടതില്ലെന്നായിരുന്നു മറുപടി. ഒടുവിൽ ഗവർണറേറ്റിന്റെ അനുമതിയോടെ നഗരസഭാ അധികൃതർ റിയാദിൽ സംസ്കരിക്കുകയായിരുന്നു. 2017 മാർച്ച് 21നാണ് സീലൻ മരിച്ചത്. 25 വർഷമായി സൗദിയിൽ ജോലി ചെയ്തിരുന്ന സീലൻ ഇതുവരെ നാട്ടിൽ പോയിരുന്നില്ല. അവിവാഹിതനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.