Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയമ ലംഘകർക്ക് ജോലി നൽകിയാൽ സൗദിയിൽ കനത്ത ശിക്ഷ

റിയാദ്∙ നിയമലംഘകർക്ക് ജോലി നൽകുന്ന കമ്പനികൾക്കെതിരെയുള്ള ശിക്ഷ സൗദി അറേബ്യ ശക്തമാക്കി. ഇത്തരം സ്ഥാപനങ്ങൾക്ക് 5 വർഷത്തേക്ക് റിക്രൂട്മെന്റ് വിലക്കേർപ്പെടുത്തും, കൂടാതെ ഒരു ലക്ഷം റിയാൽ പിഴയും ചുമത്തും. ഈ സ്ഥാപനങ്ങൾക്ക് പുതിയ വീസ അനുവദിക്കില്ല. നിയമലംഘകരെ ജോലിക്കുവച്ച വിദേശികളായ മാനേജർമാർക്ക് ഒരു വർഷം തടവുണ്ട്.

ശിക്ഷയ്ക്കുശേഷം ഇവരെ നാടുകടത്തുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. നിയമം ലംഘിച്ച സ്ഥാപനങ്ങളുടെ പേരുവിവരവും കുറ്റവും മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തും. നിയമലംഘകർക്ക് അഭയമോ ജോലിയോ നൽകുന്ന വ്യക്തികൾക്ക് 6 മാസം തടവും ഒരു ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ. അഭയം നൽകുന്ന നിയമലംഘകരുടെ എണ്ണമനുസരിച്ച് ശിക്ഷയും ഇരട്ടിക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.

റീ എൻട്രി വീസയിൽ വിദേശത്തുള്ളവർ നിശ്ചിത കാലാവധിക്കകം സൗദിയിൽ തിരിച്ചെത്തിയിട്ടില്ലെങ്കിൽ മൂന്നു വർഷത്തേക്ക് പ്രവേശന നിരോധം ഏർപ്പെടുത്തുമെന്നും ജവാസാത്ത് വ്യക്തമാക്കുന്നു. ആശ്രിത വീസയിലുള്ളവർക്ക് ഈ നിയമം ബാധകമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.