Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിങ് ഫൈസൽ രാജ്യാന്തര പുരസ്കാരം

റിയാദ്∙ വൈജ്ഞാനിക മേഖലയ്ക്ക് മികച്ച സംഭാവനകൾ അർപ്പിച്ചവർക്കുള്ള കിങ് ഫൈസൽ രാജ്യാന്തര പുരസ്കാരം പ്രഖ്യാപിച്ചു. യുഎസ്സിൽ നിന്നുള്ള പ്രഫ. ബിയോറൻ റീനോ ഓൾസൻ, സ്റ്റീവൻ ടീറ്റെൽബൗൺ (മെഡിസിൻ), പ്രഫ. അലൻ ജോസഫ് ബാർഡ്, പ്രഫ. ജോൺ എം.ജെ ഫ്രേഷറ്റ് (രസതന്ത്രം), മൊറോക്കൊ റബാത്തിലെ മുഹമ്മദ് അഞ്ചാമൻ യൂണിവേഴ്സിറ്റിയിലെ ഡോ. അബ്ദുൽ ആലി മുഹമ്മദ് വദ്ഗീരി, ഈജിപ്ത് കയ്റൊ യൂണിവേഴ്സിറ്റിയിലെ ഡോ. മഹമൂദ് ഫഹ്മി ഹിജാസി (അറബി ഭാഷാ സാഹിത്യം) എന്നിവരാണ് ലോകോത്തര പുരസ്കാരത്തിന് അർഹരായത്. ഇസ്‌ലാമിക സേവനത്തിന് സുഡാനിലെ ഇൻറർനാഷനൽ യൂണിവേഴ്സിറ്റി ഓഫ് ആഫ്രിക്കയും പുരസ്കാരം നേടി. 1979 മുതൽ ഇതുവരെ 253 പേരാണ് പുരസ്കാരത്തിന് അർഹരായത്.മനഃശാസ്ത്ര

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.