Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉംറ കഴിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട മലയാളി മരിച്ചു

hameed ഹമീദ്

ജിദ്ദ∙  ഉംറ നിർവഹിച്ച് നാട്ടിലേക്കു പുറപ്പെട്ട മലയാളി ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ മരിച്ചു. തൃശൂർ വട്ടേക്കാട് രായംമരക്കാർ വീട്ടിൽ ആർ.വി ഹമീദ് ആണ് (77) മരിച്ചത്. ബോഡിങ് പാസെടുത്ത് വിമാനത്തിനായി കാത്തിരിക്കുന്നതിനിടെയായിരുന്നു മരണം.

കുടുംബസമേതം ഉംറയ്ക്കെത്തിയതായിരുന്നു. കബറടക്കം ജിദ്ദയിൽ നടക്കും. മുസ്‌ലിം ലീഗ് വട്ടേക്കാട് വാർഡ് പ്രസിഡന്റാണ്. വട്ടേക്കാട് ജുമാഅത്ത് പള്ളി കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: വി.എം.ഷഹദ്, വി.എം.ഷഹീദ് (ഇരുവരും ദുബായ്), ഷംസാദ്, ഹസീന, ജംഷിന. മരുമക്കൾ: ആർ.വി.ഷംസു, ആർ.വി.ഷറഫു, അഫ്സൽ, മുഹ്‌സീന, ഷാംലി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.