Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്ന നഗരിയാവാൻ ഖിദ്ദിയ; നിർമാണം ഉടൻ തുടങ്ങും

riyad representative image

റിയാദ് ∙ ലോകത്തിലെ ഏറ്റവും വലിയ കലാകായിക വിനോദ നഗരമായ ഖിദ്ദിയയുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് സിഇഒ മൈക് റെയ്നിഗർ പറഞ്ഞു. സൗദി പ്രഖ്യാപിച്ച 3 വമ്പൻ പദ്ധതികളിലൊന്നാണ് ഖിദ്ദിയ. നഗരത്തിൽ നിന്നും 40 കിലോമീറ്റർ അകലെ നിയോം സ്മാർട് സിറ്റി, റെഡ് സീ പദ്ധതി എന്നിവയുടെ അടുത്തായാണ് ഖിദ്ദിയ നിലവിൽ വരിക. പദ്ധതിയുടെ ആസൂത്രണവും രൂപകൽപന കഴിഞ്ഞ വർഷം പൂർത്തിയായിരുന്നു.

സൗദി  കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സ്വപ്ന പദ്ധതികളിലൊന്നാണ്  ഖിദ്ദിയ. വർഷത്തിൽ 3 കോടി ഡോളറാണ് സൗദി പൗരന്മാർ വിദേശത്തു ചെലവഴിക്കുന്നത്. ഇതു കുറയ്ക്കാനും വിദേശ നാണ്യം രാജ്യത്തേക്ക് ആകർഷിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ആദ്യഘട്ടം 2022ലും അവസാന ഘട്ടം 2035ലും പൂർത്തിയാക്കാനാണ് പദ്ധതി. സ്വപ്ന പദ്ധതികളിലൂടെ ലോകത്തെ 100 മികച്ച നഗരങ്ങളിൽ ഒന്നാക്കി റിയാദിനെ മാറ്റുകയാണ് സൗദിയുടെ ലക്ഷ്യം.


335

335 ചതുരശ്ര കിലോമീറ്ററിൽ സജ്ജമാക്കുന്ന നഗരി ഫ്ളോറിഡയിലെ വാൾട്ട് ഡിസ്നിയെ മറികടക്കുമെന്നാണ് കരുതുന്നത്. 2035ൽ നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ വിനോദ നഗരമായി മാറും.

11,000

2025ൽ 4000 പാർപ്പിട കേന്ദ്രങ്ങൾ സജ്ജമാകും. 2030ഓടെ ഇത് 11,000 ആയി വർധിക്കും. ഇതോടെ 1.7 കോടി സന്ദർശകർ ഖിദ്ദിയയിലെത്തുമെന്നാണു പ്രതീക്ഷ.

57,000

പദ്ധതി പൂർത്തിയാകുമ്പോഴേക്കും 57,000 സ്വദേശികൾക്ക് ജോലി ലഭ്യമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.