Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വദേശിവൽകരണം: സൗദിയിൽ ഒട്ടേറെ സ്ഥാപനങ്ങൾ അടച്ചു

റിയാദ് ∙ സൗദിയിൽ 5 മേഖലകളിലെ സ്വദേശിവൽകരണം തിങ്കളാഴ്ച പ്രാബല്യത്തിൽ വന്നതോടെ ഒട്ടേറെ സ്ഥാപനങ്ങൾ അടച്ചു. 70 ശതമാനം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങളാണ് തുറക്കാതിരുന്നത്. പരിശോധനയ്ക്കെത്തിയ അധികൃതർ അടഞ്ഞു കിടക്കുന്ന കടകളാണ് കണ്ടത്. സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിക ശക്തമാക്കി.

മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ്, കെട്ടിട നിർമാണ വസ്തുക്കൾ, പരവതാനി ഷോപ്പുകൾ, ചോക്ലേറ്റ്-പലഹാര കടകൾ എന്നിവയിലാണ് മൂന്നാം ഘട്ടത്തിൽ സൗദിവൽകരണം നടപ്പാക്കിയത്. 2018 ജനുവരിയിൽ പ്രഖ്യാപിച്ച 12 മേഖലകളിലെ സ്വദേശിവൽകരണ പദ്ധതികളിൽ  അവസാനത്തേതാണ് തിങ്കളാഴ്ച നടപ്പാക്കിയത്.

ആദ്യ രണ്ടു ഘട്ടങ്ങൾ സെപ്റ്റംബറിലും നവംബറിലും നടപ്പാക്കിയിരുന്നു. 3 ഘട്ടങ്ങളും പൂർത്തിയായതോടെ മലയാളികളടക്കം ഒട്ടേറെ വിദേശികൾക്കു ജോലി നഷ്ടമായി. സ്വദേശിവൽകരണത്തിന്റെ പേരിൽ വില വർധിപ്പിച്ചാൽ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയവും മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.