Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മക്കയിൽ 7 മിനിറ്റ് സൗജന്യ പാർക്കിങ്

മക്ക ∙ വാഹനം പാർക്കു ചെയ്യുന്നതിനായി നിർത്തിയിടുന്നതു മുതൽ പാർക്കിങ് ടിക്കറ്റ് എടുക്കുന്നതുവരെയുള്ള 7 മിനിറ്റ് സൗജന്യ പാർക്കിങ് ആയിരിക്കുമെന്ന് മക്ക മുനിസിപ്പാലിറ്റി അറിയിച്ചു.

എന്നാൽ ഏഴു മിനിറ്റു കഴിഞ്ഞിട്ടും പാർക്കിങിനുള്ള തുക അടച്ചില്ലെങ്കിൽ നിയമലംഘനമായി കണക്കാക്കി പിഴ ഈടാക്കുമെന്നും വ്യക്തമാക്കി. ഇതിനായി നിരവധി പരിശോധകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര മാനദണ്ഡമനുസരിച്ചാണ് 7 മിനിറ്റ് നിജപ്പെടുത്തിയതെന്നും നഗരസഭ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.