Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ ഏറ്റുമുട്ടൽ: ഭീകരർ കൊല്ലപ്പെട്ടു

qatif-fight ഭീകരർ താവളമടിച്ച ഖത്തീഫിലെ വീട്.

ദമാം ∙ സൗദിയിൽ സുരക്ഷാ സൈനികരും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഏതാനും പേർ കൊല്ലപ്പെട്ടു. നിരവധി ഭീകരരെ അറസ്റ്റ് ചെയ്തു. ഇതിൽ പിടികിട്ടാപുള്ളികളും ഉൾപെടുമെന്നാണ് വിവരം. കിഴക്കൻ പ്രവിശ്യയായ ഖത്തീഫിലെ ഉമ്മുൽ ഹമാമിലാണ് സംഭവം.

ഇവിടെ ഒരു വീടു കേന്ദ്രീകരിച്ച് ഭീകരപ്രവർത്തനം നടത്തുകയായിരുന്നു. പ്രദേശം വളഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർ കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ പൊലീസിനു നേരെ നിറയൊഴിക്കുകയായിരുന്നു. പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.