Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ ജനജീവിതത്തെ ബാധിച്ച് കൊടും തണുപ്പ്

റിയാദ്∙ സൗദിയിൽ തണുപ്പ് കൂടി. തുറൈഫിലാണ് കൊടും തണുപ്പ് അനുഭവപ്പെടുന്നത്. ശക്തമായ പൊടിക്കാറ്റും കൂടിയായതോടെ ജനജീവിതം ദുസ്സഹമായി. കടകളും അടഞ്ഞുകിടന്നു.

കൊടുംതണുപ്പ് അനുഭവപ്പെടുന്ന തുറൈഫിൽ ജനങ്ങൾ വീടിന് പുറത്തിറങ്ങാതായതോടെ ഹോട്ടലുകളടക്കം വ്യാപാര മേഖലകൾ നിശ്ചലമായി. ഓഫിസുകളിലും ഹാജർനില കുറവായിരുന്നു.

നിർമാണ മേഖല ഉൾപ്പെടെ പുറത്ത് ജോലി ചെയ്യുന്നവരും ഒട്ടകങ്ങളെയും ആടിനെയും മേയ്ക്കുന്നവരുമാണ് ഏറെ ദുരിതത്തിലായത്. തുറൈഫിൽ ഇന്നലെ അനുഭവപ്പെട്ട താപനില 7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ബുധനാഴ്ച വരെ ഇതേ ഇതേ കാലാവസ്ഥ തുടരുമെങ്കിലും പിന്നീട് താപനില 14-15 വരെയായി ഉയരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.