Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനധികൃത താമസം: സൗദിയിൽ പിടിയിലായത് 23.76 ലക്ഷം പേർ

റിയാദ്∙സൗദിയിൽ 13 മാസത്തിനിടെ താമസ കുടിയേറ്റ നിയമം ലംഘിച്ച 23.76 ലക്ഷം വിദേശികൾ  അറസ്റ്റിലായതായി തൊഴിൽ, സാമൂഹിക മന്ത്രാലയം. ഇതിൽ 3.69 ലക്ഷം പേർക്ക് പിഴ ചുമത്തിയതായും അറിയിച്ചു.  6 ലക്ഷത്തിലേറെ പേരെ നാടുകടത്തുകയും ചെയ്തു. 2017 നവംബർ മുതൽ ഇതുവരെ നടത്തിയ തിരച്ചിലിലാണ് ഇത്രയും പേർ പിടിയിലായത്.

ഇതിൽ 18.46 ലക്ഷം പേർ താമസ കുടിയേറ്റ നിയമവും 3.64 ലക്ഷം ആളുകൾ തൊഴിൽ നിയമവും ലംഘിച്ചവരാണ്. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 39,088 പേരെയും പിടികൂടി. പിടിക്കപ്പെട്ടവരിൽ 51 ശതമാനം പേരും യെമൻ പൗരന്മാരും 46 ശതമാനം പേർ ഇത്യോപ്യക്കാരുമാണ്. ഇന്ത്യ അടക്കം മറ്റു രാജ്യക്കാരെല്ലാം കൂടി മൂന്നു ശതമാനമേ വരൂവെന്ന് മന്ത്രാലയം വിശദീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.