Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്ര തീരുമാനവുമായി വീണ്ടും സൗദി; ഇനി എയർഹോസ്റ്റസുമാരും

Flynas

റിയാദ് ∙ സൗദി വനിതകൾ ഇനി എയർഹോസ്റ്റസ് വേഷത്തിലും. ഈ മാസം അവസാനത്തോടെ ഫ്ലൈ നാസിലായിരിക്കും ചരിത്ര നിയമനം. വനിതകൾക്ക് കൂടുതൽ തൊഴിലവസരം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനമെന്ന് സൗദിയുടെ ബജറ്റ് എയർലൈനായ ഫ്ലൈനാസ് വ്യക്തമാക്കി. ഇതാദ്യമായാണ് സൗദി വനിതകൾ എയർ ഹോസ്റ്റസ് ജോലിക്കെത്തുന്നത്.

സ്വദേശി വനിതകൾക്ക് ഉയർന്ന ജോലി നൽകുന്ന സൗദിയിലെ ആദ്യ എയർലൈനാകും ഫ്ലൈനാസ്. ഇതിനുമുന്നോടിയായി തിരഞ്ഞെടുത്ത വനിതകൾക്ക് പ്രായോഗിക പരിശീലനം നൽകിവരികയാണ്. പുരുഷന്മാരും സ്ത്രീകളുമടക്കം 300ഓളം പേരാണ് ഈ രംഗത്ത് ജോലി ചെയ്യാൻ സന്നദ്ധരായി നേരത്തെ മുന്നോട്ടുവന്നിരുന്നുവെങ്കിലും ജോലി സമയം, യൂനിഫോം തുടങ്ങിയ കാര്യങ്ങളിൽതട്ടി പ്രവേശനം നീണ്ടുപോകുകയായിരുന്നു. 

രാജ്യാന്തര മാനദണ്ഡമനുസരിച്ചാണ് നിയമനം. സൗദിയുടെ സംസ്കാരവും പൈതൃകവും കണക്കിലെടുത്തുള്ള യൂണിഫോമായിരിക്കുമെന്നാണ് സൂചന. കഴിഞ്ഞ സെപ്റ്റംബറിൽ റിയാദ് ആസ്ഥാനമായുള്ള എയർലൈൻ കോ പൈലറ്റായി വനിതയെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.