Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ വീണ്ടും മഴയ്ക്ക് സാധ്യത

റിയാദ് ∙ ഏതാനുംദിവസത്തെ ഇടവേളയ്ക്കുശേഷം ദിയിൽ വീണ്ടും മഴ വരുന്നു. ഇന്നു മുതൽ ഞായർവരെ ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജിദ്ദ, മക്ക, തായിഫ്, അൽകാമിൽ, റനിയ, തുർബ, ഖുലൈസ്, അദം, മോയ, തുവൽ, ശുഅയ്ബ, ലൈത്ത്, ഖുൻഫുദ എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്യും. റിയാദ്, മദീന, അൽഖസീം പ്രവിശ്യകളിലെ വിവിധ സ്ഥലങ്ങളിലും മഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.