Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1,600 കോടി റിയാലിന്റെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് സൗദി

King Salman

റിയാദ് ∙ ബുറൈദ അൽഖസീമിൽ 1,600 കോടി റിയാലിന്റെ വികസന പദ്ധതികൾക്കു സൗദി ഭരണാധികാരി സൽമാൻ രാജാവ് തുടക്കം കുറിച്ചു. വിനോദസഞ്ചാര, ദേശീയ പൈതൃക പദ്ധതി, നഗര, ഗ്രാമകാര്യ മന്ത്രാലയത്തിന്റെ 246 പദ്ധതികൾ, പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ എട്ടു പദ്ധതികൾ, ഊർജ, വ്യവസായ മന്ത്രാലയത്തിന്റെ 14 വൈദ്യുതി പദ്ധതികൾ എന്നിവയാണു രാജാവ് ഉദ്ഘാടനം ചെയ്തത്.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, അൽഖസീം ഗവർണർ ഡോ. ഫൈസൽ ബിൻ മിശ്അൽ രാജകുമാരൻ, ഡപ്യൂട്ടി ഗവർണർ ഫഹദ് ബിൻ തുർക്കി ബിൻ ഫൈസൽ രാജകുമാരൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.