Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൂത്തി മിസൈൽ സൗദി തകർത്തു; ഒരു മരണം, 11 പേർക്ക് പരുക്ക്

MISSILE

റിയാദ് ∙ യെമനിലെ ഹൂത്തികൾ സൗദിയിലേയ്ക്ക് തൊടുത്ത വിട്ട മിസൈൽ വൃോമസേന തകർത്തതിനെ തുടർന്ന് അവശിഷ്ടങ്ങൾ പതിച്ച് ഒരാൾ മരിക്കുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ജിസാനിലെ യെമൻ സ്വദേശിയാണ് മരിച്ചതെന്ന് സൗദി ന്യൂസ് ഏജൻസി എസ്പിഎ അറിയിച്ചു.

തകർന്ന മിസൈൽ ജനവാസ കേന്ദ്രത്തിലാണ് തകർന്നുവീണതെന്ന് സൗദി ന്യൂസ് ചാനൽ അൽ അക്ബാറിയ റിപോർട്ട് ചെയ്തു. ഇവിടെയുണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ മാസങ്ങളിൽ ഹൂത്തികൾ ഒട്ടേറെ മിസൈലുകൾ സൗദിക്ക് നേരെ തൊടുത്തുവിട്ടിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി സൗദി സംയുക്തസേന ഹൂത്തികൾക്കെതിരെ പൊരുതുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.