Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറ്റവുമധികം ഭക്ഷണം പാഴാക്കുന്ന രാജ്യം സൗദി അറേബ്യ

food waste representative image

റിയാദ് ∙ ലോകത്ത് ഏറ്റവുമധികം ഭക്ഷണം പാഴാക്കുന്ന രാജ്യം സൗദി അറേബ്യയാണെന്നു കാർഷികമന്ത്രാലയം റിപ്പോർട്ട്. ഉൽപാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ 30 ശതമാനവും പാഴാക്കുന്നു. ഇതിനെതിരെ നിയമനിർമാണത്തിനൊരുങ്ങുകയാണ് സൗദി സർക്കാർ.

പ്രതിവർഷം 4900 കോടി റിയാലിന്റെ 83 ലക്ഷം ടൺ ഭക്ഷ്യവസ്തുക്കൾ സൗദിയിലെ ജനങ്ങൾ പാഴാക്കുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. രാജ്യാന്തര തലത്തിൽ ഒരാൾ പ്രതിവർഷം പാഴാക്കുന്നത് ശരാശരി 115 കിലോ ഭക്ഷണമാണ്. എന്നാൽ, സൗദിയിലിത് 250 കിലോയ്ക്കു മുകളിലാണ്. റസ്റ്ററന്റുകൾ, ഹോട്ടലുകൾ എന്നിവയ്ക്കു പുറമെ വിവാഹപ്പാർട്ടികൾ, മറ്റു വിരുന്നുകൾ എന്നിവിടങ്ങളിലാണ് ഭക്ഷണം ഏറ്റവുമധികം പാഴാക്കുന്നത്.

ഒരുവർഷത്തിനിടെ ജിദ്ദയിലെ ഫുഡ് കോർട്ടിൽ 1.44 ലക്ഷം ആളുകൾക്കുളള 49 ടൺ ഭക്ഷണം പാഴാക്കിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം പാഴാക്കുന്നതു തടയാൻ ശക്തമായ നിയമനിർമാണം നടത്താനൊരുങ്ങുകയാണ് ഭരണകൂടം. ഭക്ഷണം പാഴാക്കുന്ന ഹോട്ടലുകൾ, വ്യക്തികൾ എന്നിവയ്ക്ക് പിഴ ഈടാക്കുന്നതാണ് നിയമത്തിലെ വ്യവസ്ഥ. കരടു നിയമം ഈ മാസം തന്നെ പരിഗണനയിൽ വരുമെന്നാണ് കരുതുന്നത്. അതിനൊപ്പം ബോധവൽക്കരണ ക്യാംപെയ്നുകളും സംഘടിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.