Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമാ ചിത്രീകരണം: വൻ‍ ഇളവുമായി സൗദി

filim-shooting

റിയാദ്∙ രാജ്യത്തു ചിത്രീകരിക്കുന്ന സിനിമകൾക്ക് ഇളവു പ്രഖ്യാപിച്ച് സൗദി അറേബ്യ. വിദേശ സിനിമകളുടെ ചിത്രീകരണച്ചെലവുകളിൽ 35% ഇളവ് അനുവദിക്കും. സൗദി സിനിമകളുടെ 50% ചെലവു സാംസ്കാരിക വകുപ്പു വഹിക്കും. ഡോക്യുമെന്ററി, ആനിമേഷൻ തുടങ്ങിയവയ്ക്കും ഇളവുണ്ട്. സൗദിയിലെ സിനിമാ കലാകാരന്മാരെ പ്രോൽസാഹിപ്പിക്കാൻ പ്രത്യേക പദ്ധതികളൊരുക്കും. കാൻ ചലച്ചിത്രമേളയിലായിരുന്നു പ്രഖ്യാപനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.