Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യെമനിലെ ഹൂത്തികൾ തൊടുത്തുവിട്ട ബിലിസ്റ്റിക് മിസൈലുകൾ സൗദി തകർത്തു

Yemen-Conflict-Saudi-Missile

റിയാദ്∙ യെമനിലെ ഹൂത്തികൾ തൊടുത്തുവിട്ട ബിലിസ്റ്റിക് മിസൈലുകൾ സൗദി തകർത്തു. മൂന്നു മിസൈലുകളാണു സംയുക്ത സേന തകർത്തതെന്ന് വക്താവ് പറഞ്ഞു. 

സൗദി തലസ്ഥാനമായ റിയാദ്, നജ് റാൻ, ജിസാൻ എന്നീ പ്രദേശങ്ങൾക്ക് നേരെയാണ് ഹൂത്തികൾ മിസൈലുകൾ വിക്ഷേപിച്ചത്. ജനവാസ പ്രദേശങ്ങളായിരുന്നു ഹൂത്തികളുടെ ലക്ഷ്യം. എന്നാല്‍ സംയുക്ത സേനയ്ക്ക് ഇവയെ വളരെ അകലെ വച്ചു തന്നെ തടയാനായതായി കേണൽ തുൽക്കി അൽ മാലിക്കി പറഞ്ഞു. മിസൈലിന്റെ അവശിഷ്ടങ്ങൾ ജനവാസ കേന്ദ്രങ്ങളില്‍ പതിച്ചെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ലെന്ന് റിപോർട്ടിൽ പറഞ്ഞു.

അതേസമയം, റിയാദിൽ മൂന്ന് സ്ഫോടനങ്ങളുടെ ശബ്ദം കേട്ടതായി അൽ അറേബ്യ റിപോർട് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.