Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാസ്പോർട്ട് സേവനങ്ങൾക്കു പുതിയ അപേക്ഷാ ഫോറം

passport-application

ജിദ്ദ ∙ പാസ്പോർട്ട് സേവനങ്ങൾക്ക് റിയാദിലെ ഇന്ത്യൻ എംബസി പുതിയ അപേക്ഷാ ഫോറം ഏർപ്പെടുത്തി. വിവിധ പാസ്പോർട്ട് സേവനങ്ങൾക്ക് ഒറ്റ ഫോറം ആണ് ആവിഷ്കരിച്ചിട്ടുള്ളത്. ഇതോടെ പാസ്പോർട്ട് കാര്യങ്ങൾ കൂടുതൽ അനായാസകരവും ലളിതവുമാകും.‌ പുതിയ അപേക്ഷ ഫോറം ഇന്ത്യൻ എംബസിയുടെ വെബ്​സൈറ്റിൽ നിന്ന്​ ഡൗൺലോഡ്​ ചെയ്തെടുക്കാം: www.indianembassy.org.sa/consular/passport/reissue-of-the-passport.

ഏപ്രിൽ ഒന്നു മുതൽ പുതിയ അപേക്ഷാ ഫോറം പ്രാബല്യത്തിൽ വരും. നിലവില്‍ പഴയ അപേക്ഷാ ഫോറത്തിലും പുതിയ അപേക്ഷ ഫോറത്തിലും അപേക്ഷകള്‍ സീകരിക്കും. ഏപ്രില്‍ ഒന്നുമുതല്‍ പൂര്‍ണമായി പുതിയ അപേക്ഷ ഫോറത്തില്‍ മാത്രമേ അപേക്ഷ സീകരിക്കുകയുള്ളൂ.

പാസ്​പോർട്ട്​ പുതിയത്​ എടുക്കാനും പുതുക്കാനും ഉടമയുടെ വിവരങ്ങളിൽ ഭേദഗതി വരുത്താനും പുതിയത്​ കൂട്ടിച്ചേർക്കാനും പുതിയ മാറ്റത്തോടെ ഒ​റ്റ അപേക്ഷാ ഫോറം മതിയാകും. പാസ്​പോർട്ടിലെ പേര്​ മാറ്റൽ, ഇണയുടെ പേര്​ ചേർക്കൽ–നീക്കൽ–തിരുത്തൽ, മാതാപിതാക്കളുടെ പേര്​ തിരുത്തൽ, ജനന തിയതി, ജനന സ്ഥലം എന്നിവയിലെ തിരുത്തലുകൾ, ഫൊട്ടോ മാറ്റൽ, ഒപ്പ് മാറ്റൽ എന്നീ കാര്യങ്ങൾക്കു പാസ്പോർട്ട് അപേക്ഷയോടൊപ്പം പ്രത്യേകമായി നൽകേണ്ടിയിരുന്ന ഫോറങ്ങൾ ഇതോടെ ആവശ്യമില്ലെന്നാവും.
അപേക്ഷ ഫോറത്തി​​ന്റെ മീതെയുള്ള സേവനങ്ങളുടെ വിവരണങ്ങളിൽ ഏതൊക്കെ കാര്യങ്ങളാണ് വേണ്ടതെന്നു ടിക് ചെയ്‌താൽ മതിയാകും. ഇസിആർ വിഭാഗത്തിൽ പെടുന്നവർ വിദേശ രാജ്യത്ത്​ മൂന്നുവർഷത്തിൽ കൂടുതൽ താമസിച്ചാൽ ഇസിഎൻആർ വിഭാഗത്തിലേക്ക്​ മാറും. ഇൗ മാറ്റം പാസ്​പോർട്ടിൽ രേഖപ്പെടുത്താനും ഇതേ അപേക്ഷാ ഫോറം തന്നെ ഉപയോഗിക്കാം.

പുതിയ അപേക്ഷ ഫോറത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ എല്ലാവരും സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും സൗദിയുടെ ഗ്രാമപ്രദേശങ്ങളില്‍ നിന്ന് വരുന്ന ആളുകളിലേക്ക്‌ എത്തിക്കാന്‍ സാമുഹികപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന് പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുക്കാട് പറഞ്ഞു. ദിവസങ്ങള്‍ക്കുമുൻപോ മാസങ്ങള്‍ക്ക് മുന്‍പോ പഴയ അപേക്ഷ വാങ്ങിവച്ചവരും അപേക്ഷേ കൊടുക്കാന്‍ തയ്യാറായവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.