Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോമോൾക്ക് ആദരം, ആകാശ ഉയരത്തിൽ

jomol

കട്ടപ്പന ∙ സൗദി എയർലൈൻസിൽ കൊച്ചിയിൽനിന്നു ജിദ്ദയിലേയ്ക്കു പോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ ഇടപെട്ട ഉപ്പുതറ സ്വദേശിനിയായ നഴ്‌സിനു സൗദി ഹെൽത്ത് മിനിസ്ട്രിയുടെ ആദരം. 

ഉപ്പുതറ വാളികുളം കരോൾ ഫ്രാൻസിസിന്റെ ഭാര്യ ജോമോളെ ആണ് ഹെൽത്ത് മിനിസ്ട്രി ആദരിച്ചത്. ഫെബ്രുവരി 24നു കൊച്ചിയിൽനിന്നു പുറപ്പെട്ട ശേഷമാണു യാത്രക്കാരനായ മലപ്പുറം വാഴക്കാട് സ്വദേശി മുഹമ്മദിന് (77) ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഇതേ വിമാനത്തിലെ യാത്രക്കാരായിരുന്ന ഖുൻ ഫുദ ഗവ. ആശുപത്രിയിലെ നഴ്‌സുമാരായ ജോമോളും എറണാകുളം സ്വദേശിനി നീനു ജോസും ബംഗ്ലദേശ് സ്വദേശി ഡോ. മുഹമ്മദ് ഇനായതസ്ത് കബീറും ചേർന്നു പ്രഥമ ശുശ്രൂഷ നൽകി. തുടർന്നു വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കുകയും മുഹമ്മദിനെ ആശുപത്രിയിലേയ്ക്കു മാറ്റുകയും ചെയ്തു. 

അതിനുശേഷമാണു വിമാനം ജിദ്ദയിലേയ്ക്കു പുറപ്പെട്ടത്. 

ജോമോൾക്ക് ഖുൻ ഫുദ ഹെൽത്ത് അഫയേഴ്‌സ് ഡയറക്ടർ ഷാമി അൽ അത്വിഖിയാണു സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചത്. ജോമോളുടെ ഭർത്താവ് കരോൾ ഫ്രാൻസിസ്, പ്ലസ്‌വൺ വിദ്യാർഥിയായിരിക്കെ പെരിയാറിൽ ഒഴുക്കിൽപെട്ട മധ്യവയസ്‌കനെ രക്ഷിച്ച് 2001ൽ നാടിന്റെ ആദരവ് ഏറ്റുവാങ്ങിയിരുന്നു. പീരുമേട് സഹ്യാദ്രി ഹോസ്പിറ്റാലിറ്റി ഡിവിഷൻ മാനേജരാണു കരോൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.