Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ ജിദ്ദയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

aliakbar

ജിദ്ദ∙സൗദി  മഖ്‌വയിൽ  ജോലിചെയ്തിരുന്ന  മലപ്പുറം  കൊണ്ടോട്ടി  മേലങ്ങാടി പാറയില്‍  മുഹമ്മദ്–  മറിയുമ്മ ദമ്പതികളുടെ  മകൻ   പുതിയകത്ത് അലിഅക്ബര്‍  (56)  നിര്യാതനായി.വിദഗ്ധ  ചികിത്സയ്ക്കായി നാട്ടില്‍ പോകാനായിരുന്നു ജിദ്ദയില്‍ എത്തിയത്. എന്നാൽ,  ശാരീരിക  അസ്വസ്ഥതയെ തുടർന്നു ജിദ്ദയിൽ ഒരു  പോളിക്ലിനിക്കിൽ പരിശോധനയ്ക്കായി എത്തിയ അലി അക്ബറിനെ പിന്നീട് കിങ്  അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു.

ഭാര്യ: ആയിഷ,  മക്കള്‍: മുഹമ്മദ് ഷാഫി, മാരിയത്തുല്‍  ഷംന. ഇബ്രാഹിം കരീം, അബ്ദുല്‍ മജീദ് (ജിദ്ദ), ഹബീബ് റഹ്മാന്‍, ഷാഹുല്‍ ഹമീദ് എന്നിവർ  സഹോദരങ്ങളാണ്.  മൃതദേഹം തിങ്കളാഴ്ച വൈകിട്ട്  ജിദ്ദയിലെ റുവൈസ് ഖബറിടത്തിൽ സംസ്കരിച്ചു.   


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.