Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിയെ സഹായിക്കാൻ സിപിഎം ശ്രമം: കെഎംസിസി

kmcc ഖത്തർ കെഎംസിസി തിരഞ്ഞെടുപ്പു പ്രചാരണ സംഗമം സംസ്ഥാന ട്രഷറർ കെ.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു.

ദോഹ∙ മതനിരപേക്ഷ ജനാധിപത്യ ചേരിയെ ദുർബലമാക്കാൻ സിപിഎം ആസൂത്രിത ശ്രമം നടത്തുകയാണന്നും അതു ബിജെ പിക്കുള്ള പരോക്ഷ സഹായമാണെന്നും ഖത്തർ കെഎംസിസി സംസ്ഥാന ട്രഷറർ കെ.പി. മുഹമ്മദ്‌ അലി. റഫാൽ അഴിമതിയും കോർപറേറ്റ് പ്രീണനവും നോട്ടു നിരോധനവും സിപിഎമ്മിനു പ്രചാരണ വിഷയമല്ല. പ്രധാനമന്ത്രിയുടെ  നയങ്ങളെ തുറന്ന് എതിർക്കാൻ അവർ വൈമനസ്യം കാട്ടുകയാണെന്നും മുഹമ്മദലി പറഞ്ഞു. ഖത്തർ കെഎംസിസി പാലക്കാട്‌ ജില്ല കമ്മിറ്റി സംഘടിപ്പിച്ച പാലക്കാട്‌, പൊന്നാനി, ആലത്തൂർ ലോക്സഭ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പു പ്രചാരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'നാട്ടിലേക്കൊരു വിളി യുഡിഎഫിനൊരു വോട്ട് ' എന്ന പേരിൽ ഖത്തറിൽ നിന്നു ഫോണിൽ പ്രചാരണം നടത്താൻ യോഗം തീരുമാനിച്ചു. ജന.സെക്രട്ടറി വി.ടി.എം. സാദിഖ്,  പട്ടാമ്പി മണ്ഡലം ട്രഷറർ എം. മൊയ്‌ദീൻ കുട്ടി, എ. അബ്ദുൽ ലത്തീഫ്, പി.പി. ജാഫർ സാദിഖ്, സുലൈമാൻ ആലത്തൂർ, പി.എ. നാസർ, സിറാജുൽ മുനീർ, സമീർ മുഹമ്മദ്‌, ഷരീഫ് മാത്തക്കൽ, ജലീൽ വളരാനി, നസീർ പാലക്കാട്‌, മഖ്ബൂൽ തച്ചോത്ത്, സലീം അപ്പക്കാടൻ പ്രസംഗിച്ചു. ആക്ടിങ് പ്രസിഡന്റ്‌ വി.കെ. ഹൈദർ അലി അധ്യക്ഷത വഹിച്ച സമ്മേളനത്തിന്  ജില്ലാ ഭാരവാഹികളായ അഷ്‌റഫ്‌ ഒറ്റപ്പാലം, എം.കെ. ബഷീർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.