Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തക്കീറ കോർണിഷിൽ നടപ്പാതയും സൈക്കിൾ ട്രാക്കും തുറന്നു

corniche തക്കീറ കോർണിഷിലെ നടപ്പാത.

ദോഹ ∙ നഗരസഭ പരിസ്‌ഥിതി മന്ത്രാലയം അൽ ഖോർ-തക്കീറ നഗരസഭയിലെ തക്കീറ നഗരത്തിൽ പുതിയ പാർക്ക്‌ തുറന്നു. തക്കീറ കോർണിഷിൽ പുതിയ നടപ്പാതയുടെയും സൈക്കിൾ ട്രാക്കിന്റെയും ഉദ്‌ഘാടനവും ഇതിനൊപ്പം നടന്നു. റാസ്‌ലഫാൻ ഇൻഡസ്‌ട്രിയൽ കമ്യൂണിറ്റി ഔട്ട്‌റീച്ച്‌ പദ്ധതിയുടെ ഭാഗമായി 25 ലക്ഷം റിയാൽ ചെലവിലാണ്‌ പുതിയ സൗകര്യങ്ങൾ ഒരുക്കിയത്‌. സെൻട്രൽ മുനിസിപ്പൽ വൈസ്‌ ചെയർമാൻ ഹമദ്‌ ബിൻ ലഹ്‌ദാൻ അൽ മുഹന്നദി, ഷെയ്‌ഖ ദാനാ റാഷിദ്‌ അൽതാനി തുടങ്ങി ഒട്ടേറെ പ്രമുഖർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഷർഖ്‌ ഗാർഡൻ എന്നറിയപ്പെടുന്ന പാർക്കിന്‌ 4,841 ചതുരശ്രമീറ്ററാണ്‌ വിസ്‌തൃതി. ഇതിൽ 3,500 ചതുരശ്രമീറ്ററും ഹരിതമൈതാനമാണ്‌. 16 സിദ്ര മരങ്ങളുള്ള പാർക്കിൽ വിവിധ നിറങ്ങളിലും വലുപ്പത്തിലുമുള്ള ഒട്ടേറെ പൂച്ചെടികളും 350 മീറ്റർ നീളത്തിൽ നടപ്പാതയും കുട്ടികൾക്കായി 1,250 ചതുരശ്രമീറ്റർ വിസ്‌തൃതിയിൽ രണ്ടു കളിസ്ഥലങ്ങളുമുണ്ട്‌. തക്കീറ കോർണിഷിലെ നടപ്പാതയ്ക്ക്‌ 1.8 കിലോമീറ്ററാണ്‌ നീളം. നടപ്പാതക്കു സമാന്തരമായാണ്‌ സൈക്കിൾ ട്രാക്ക്‌ നിർമിച്ചിരിക്കുന്നത്‌. നടന്നു ക്ഷീണിക്കുന്നവർക്ക്‌ ഇരിക്കാനായി 60 ബഞ്ചുകളും ഒരുക്കിയിട്ടുണ്ട്. കോർണിഷിന്റെ വികസനം രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്നു തക്കീറയിലേക്ക്‌ കൂടുതൽ സന്ദർശകരെത്താൻ സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.