Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഖ് ഫുട്ബോൾ ഫൈനൽ നാളെ

vaq-pressmeet വാഖ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ.

ദോഹ∙ വാഖ് (വാഴക്കാട് അസോസിയേഷൻ ഖത്തർ) പ്രീമിയർ ലീഗ് ഫുട്ബോൾ ഫൈനൽ വർണാഭമായ കലാപരിപാടികളോടെ നാളെ വൈകിട്ട് 6  മുതൽ ദോഹ സ്റ്റേഡിയത്തിൽ നടക്കും യുണൈറ്റഡ് കേരള എഫ് സിയും ടീ ടൈം എഫ്‌സിയുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. വാഖ് ഫുട്ബോൾ മുൻ ചാംപ്യന്മാരായ യുണൈറ്റഡ് കേരളയും പ്രമുഖ താരങ്ങളെ അണി നിരത്തുന്ന ടീ ടൈം എഫ്സിയും ദോഹയിലെ കരുത്തുറ്റ ടീമുകളാണ്. ഖത്തർ നേടിയ ഏഷ്യൻ കപ്പ് വാഖ് ഫൈനൽ മത്സര വേദിയിൽ പ്രദർശിപ്പിക്കും. ക്യുഎഫ്എയും ഇന്ത്യൻ സ്പോർട്സ് സെന്ററിന്റെയും നേതൃത്വത്തിലാണ് പ്രദർശനം.

പ്രശസ്ത ചിത്രകാരൻ ഉദയൻ എടപ്പാൾ അവതരിപ്പിക്കുന്ന സാൻഡ് ആർട്ട് ഷോ, ഗായകനും മിമിക്രി താരവുമായ നിസാം കാലിക്കറ്റിന്റെ കലാപരിപരിപാടികൾ എന്നിവ ഫൈനൽ മത്സരത്തിനു മുൻപ് അരങ്ങേറും. ഖത്തർ സർക്കാരിന്റെ ഉന്നത പ്രതിനിധികളും ദോഹയിലെ സാംസ്കാരിക, വാണിജ്യ പ്രമുഖരും പങ്കെടുക്കും. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സുഹൈൽ കൊന്നക്കോട് , കൺവീനർ ടി.പി. അഷ്‌റഫ്, വാഖ്‌ ജനറൽ സെക്രട്ടറി ടി.കെ. ഷാജഹാൻ, അപ്പുണ്ണി, വാഖ്‌ സപ്പോർട്ടിങ് കമ്മിറ്റി ഭാരവാഹി അഹമ്മദ് കുട്ടി, ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളായ സിദ്ധിഖ് വട്ടപ്പാറ, ടി.പി. അക്ബർ, കെ.കെ. സിദ്ധിഖ്, ശംവിൽ എളാകുഴി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.