Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിദ്രയിൽ അപസ്‌മാര ശസ്‌ത്രക്രിയ തുടങ്ങി

sidra എംആർഐ സ്‌കാനിങ്‌ സംവിധാനമുള്ള ശസ്‌ത്രക്രിയ സ്വീറ്റ്.

ദോഹ ∙ കുട്ടികൾക്കും സ്‌ത്രീകൾക്കും ലോകോത്തര നിലവാരമുള്ള ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്ന സിദ്ര മെഡിസിനിൽ അപസ്‌മാര രോഗികളായ കുട്ടികൾക്ക്‌ ശസ്‌ത്രക്രിയ തുടങ്ങി. ഒരാഴ്‌ചത്തെ ഇടവേളയിൽ രണ്ടു ശസ്‌ത്രക്രിയകളാണ്‌ നടത്തിയത്‌. രണ്ടും പൂർണ വിജയമായെന്ന്‌ ആശുപത്രി അധികൃതർ പറഞ്ഞു. 2 വയസ്സുകാരിയായ ആല എന്ന പെൺകുഞ്ഞിനാണ്‌ ആദ്യ ശസ്‌ത്രക്രിയ നടത്തിയത്‌. ഒരു ദിവസംതന്നെ പലപ്രാവശ്യം ആലയ്‌ക്ക്‌ അപസ്‌മാരം ഉണ്ടാകുമായിരുന്നു. ഇത്തരം കുട്ടികൾക്ക്‌ ഉറക്കത്തിൽ അപസ്‌മാരമുണ്ടായാൽ മരണം സംഭവിക്കാൻ സാധ്യത ഏറെയാണ്‌.

ന്യൂറോളജി, ന്യൂറോ സർജറി, ന്യൂക്ലിയർ മെഡിസിൻ, റേഡിയോളജി യൂണിറ്റുകളിലെ 21 വിദഗ്‌ധർ ഉൾപ്പെട്ട മൾട്ടി ഡിസിപ്ലിനറി സർജറി യൂണിറ്റാണ്‌ ആലയെ പരിശോധിച്ചതും ശസ്‌ത്രക്രിയ നടത്താൻ തീരുമാനിച്ചതും. ചീഫ്‌ പീഡിയാട്രിക്‌ ന്യൂറോ സർജൻ ഡോ. ഇയാൻ പോപ്പിൾ, ന്യൂറോ സർജൻ ഡോ. ഖാലിദ്‌ അൽ ഖരാസി എന്നിവരാണ്‌ മണിക്കൂറുകൾ നീണ്ട ശസ്‌ത്രക്രിയക്ക്‌ നേതൃത്വം നൽകിയത്‌. എംആർഐ സ്‌കാനിങ്‌ സംവിധാനമുള്ള റോബോട്ടിക്‌ സ്യൂട്ടിലായിരുന്നു ശസ്‌ത്രക്രിയ. തലച്ചോറിലെ മുഴ കാരണം നിരന്തരം അപസ്‌മാരം ഉണ്ടായിരുന്ന 12 വയസ്സുകാരിക്കാണ്‌ രണ്ടാമതു ശസ്‌ത്രക്രിയ നടത്തിയത്‌. ഡോ. പോപ്പിളും ഡോ. അൽ ഖരാസിയും തന്നെയാണ്‌ ഈ ശസ്‌ത്രക്രിയയും നടത്തിയത്‌. മുഴ നീക്കം ചെയ്‌തതോടെ അപസ്‌മാരങ്ങളുടെ ഇടവേള ഏറെ കൂടി. കുറച്ചുനാൾ മരുന്നു കഴിച്ചാൽ ഈ കൂട്ടിയും പൂർണമായി അപസ്‌മാര മുക്‌തയാകുമെന്ന്‌ ഇരുവരും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.