ദോഹ ∙ ഇൻകാസ്- ഒഐസിസി ഖത്തർ സെൻട്രൽ കമ്മിറ്റി രക്തസാക്ഷി ഷുഹൈബ് അനുസ്മരണവും ഇൻകാസ് ഖത്തർ കണ്ണൂർ ജില്ലാ സ്ഥാപക നേതാവ് നാരായണൻ അനുസ്മരണവും നടത്തി.
ഇൻകാസ് ഖത്തർ കേന്ദ്ര സമിതി പ്രസിഡന്റ് സമീർ ഏറാമല അധ്യക്ഷത വഹിച്ച ചടങ്ങിൽ ജന.സെക്രട്ടറി മനോജ് കൂടൽ, കെഎസ് യു മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് നയീം മുള്ളുങ്ങൽ, ജോ.ട്രഷർ നൗഷാദ് പ്രസംഗിച്ചു. ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ സുരേഷ് കരിയാട്, ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം അബു കാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.