Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടന്നു നേടാം1 ജിബി ഡേറ്റ

ദോഹ ∙ ഖത്തർ ദേശീയ കായിക ദിനാഘോഷത്തിൽ സജീവമായി പങ്കെടുക്കുന്നവർക്കു സൗജന്യ ഡേറ്റ വാഗ്ദാനവുമായി ഉറീഡു. ദേശീയ കായികദിനത്തിൽ ഉറീഡു ആപ്പിന്റെ പരിഷ്‌കരിച്ച പതിപ്പ്‌ പുറത്തിറക്കുന്നുണ്ട്‌. ഇത്‌ ഡൗൺലോഡ്‌ ചെയ്‌ത്‌ ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമാകുന്നവർക്കാണു സൗജന്യ ഡേറ്റ ലഭിക്കുക.2019 അടി നടക്കുന്നവർക്കു 200 എംബി സൗജന്യ ഡേറ്റയാണ്‌ വാഗ്‌ദാനം.

നടപ്പ്‌ 10,000 അടിയിലപ്പുറം കടന്നാൽ ഒരു ജിബി സൗജന്യമായി ലഭിക്കും. ചൊവ്വാ അർധരാത്രിക്കുള്ളിൽ മിയാ പാർക്കിലെത്തി അവിടെ സ്‌ഥാപിച്ചിരിക്കുന്ന ക്യുആർ കോഡ്‌ സ്‌കാൻ ചെയ്‌ത്‌ അയയ്‌ക്കുന്നവർക്കു 500 എംബി ഡേറ്റ ലഭിക്കുന്ന മറ്റൊരു സൗജന്യ പദ്ധതികൂടി ദേശീയ കായിക ദിനാഘോഷ ഭാഗമായി  പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഉറീഡു, ശഹ്‌രി, ഹാല ഉപഭോക്‌താക്കൾക്ക്‌ സൗജന്യഡേറ്റക്ക്‌ അർഹതയുണ്ട്‌. ഇതിന്‌ പുതിയ ഉറീഡു ആപ്പ്‌ ഇൻസ്‌റ്റാൾ ചെയ്‌ത്‌, ചുവടുകൾ തിട്ടപ്പെടുത്താൻ അനുവാദം നൽകണം. മിയാ പാർക്കിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ഉറീഡു ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്‌. കുട്ടികൾക്കായി മൽസരങ്ങളും ഫൺ റേസും നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.