ദോഹ ∙ ഇന്നും നാളെയും ഖത്തറിൽ വടക്കു പടിഞ്ഞാറു ദിശയിൽ ഊർജിതമായി പൊടിക്കാറ്റടിക്കാൻ സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കാറ്റ് കടൽക്ഷോഭത്തിനു കാരണമാകുമെന്നും തിരമാലകൾ 8 അടിവരെ ഉയരാമെന്നും മുന്നറിയിപ്പുണ്ട്. കാറ്റിനു മണിക്കൂറിൽ പരമാവധി 45 കിലോമീറ്റർ വേഗതയാണു പ്രതീക്ഷിക്കുന്നത്.
ഖത്തറിന്റെ വടക്കൻ ഭാഗങ്ങളിൽ ഇന്നും നാളെയും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ വിഭാഗം ട്വീറ്റിൽ പറയുന്നു. . ഇന്നും നാളെയും ആകാശം മേഘാവൃതമായി തുടരും. പൊടിക്കാറ്റ് പകൽ താപനില കുറയാനിടയാക്കുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.