Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവഗണനയുടെ കഥ പറഞ്ഞ് മജിസിയ

majiziya-bhanu മജിസിയ ബാനു

ദോഹ∙ പവർലിഫ്റ്റിങ്ങിൽ ലോക ചാംപ്യനായിട്ടും കേന്ദ്ര, കേരള സർക്കാരുകളിൽ നിന്ന് ലഭിച്ചത് അവഗണന മാത്രമെന്ന് മജിസിയ ബാനു. 2018 ഡിസംബർ 20നു മോസ്കോയിൽ നടന്ന പവർലിഫ്റ്റിങ് വേൾഡ് കപ്പിലാണ് മജ്സിയ സ്വർണം നേടിയത്. മൂന്നാംവർഷ ബിഡിഎസ് വിദ്യാർഥിനിയാണ് ഈ വടകര സ്വദേശിനി.

ലോകചാംപ്യൻഷിപ്പ് നേടിയശേഷം വിവിധ രാഷ്ട്രീയ പാർട്ടികൾ അനുമോദിച്ചു. കായികപ്രേമികളുടെ പ്രോൽസാഹനവും വലിയതോതിൽ ലഭിച്ചു. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം നിരാശാജനകമായിരുന്നുവെന്ന് ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റിന്റെ ഭാഗമായി ഖത്തറിലെത്തിയ മജിസിയ പറഞ്ഞു. ഏഷ്യൻ ഗെയിംസിലേക്ക് കേരളത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിൽ ഒരാളായിട്ടും സംസ്ഥാന സർക്കാരിന്റെ ഒരു സഹായവും ലഭിച്ചില്ല. വെയ്റ്റ് ലിഫ്റ്റിങ് പോലെ ഒളിംപിക്സ് മൽസരയിനമല്ല പവർലിഫ്റ്റിങ് എന്നതാവാം ഈ അവഗണനയ്ക്കു കാരണമെന്ന് അവർ കൂട്ടിച്ചേർത്തു.

  കഴിഞ്ഞവർഷം തുർക്കിയിൽ നടന്ന ലോക ആം റസിലിങ് ചാംപ്യൻഷിപ്പിൽ മജിസിയക്ക് ആറാം റാങ്ക് ലഭിച്ചിരുന്നു.ദുബായിൽ ഈ വർഷം നടക്കുന്ന ഇന്ത്യ-യുഎഇ പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിനുള്ള തീവ്ര പരിശീലനത്തിലാണ് മജിസിയ ഇപ്പോൾ. പവർലിഫ്റ്റിങ് പരിശീലനം തുടങ്ങി രണ്ടരവർഷത്തിനുള്ളിൽ ലോകചാംപ്യൻഷിപ് കരസ്ഥമാക്കാൻ സാധിച്ചത് മനക്കരുത്തുകൊണ്ടാണ്. സ്വന്തമായി ഒരു സ്പോർട്സ് അക്കാദമി തുടങ്ങുകയെന്നതാണ് തന്റെ മോഹമെന്ന് മജിസിയ വെളിപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.